വാഷിംഗ്ടണ്‍ ഡിസി: മേയ് അവസാനത്തോടെ രാജ്യത്തെ എല്ലാ മുതിര്‍ന്നവര്‍ക്കും കോവിഡ് വാക്സിന് നല്കാന് രാജ്യം പ്രാപ്തമാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. പ്രതീക്ഷിച്ചതിലും രണ്ടുമാസം മുമ്ബാണിത്. നേരത്തെ ജൂലൈ അവസാനത്തോടെ എല്ലാവര്ക്കും വാക്സിന് എത്തിക്കുമെന്നാണ് പ്രസിഡന്റ് പ്രഖ്യാപിച്ചത്. വാക്സിന് നിര്‍മാണത്തിന്റെ തോത് വര്‍ധിച്ചിരിക്കുകയാണെന്ന് പ്രസിഡന്റ് പറഞ്ഞു. ബൈഡന്റെ പ്രഖ്യാപനം വന്നതോടെ ജോണ്സണ് ആന്‍ഡ് ജോണ്സണ് വാക്സിന് നിര്‍മാണം വേഗത്തിലാക്കി. ജോണ്സണ് ആന്‍ഡ് ജോണ്‍സന്റേത് ഒരു ഡോസ് വാക്സിനാണ്. ഇതിന്റെ ഒറ്റ ഡോസ് കോവിഡ് വാക്സിനു യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് അനുമതി നല്‍കിയിരുന്നു. ജോണ്സണ് ആന്‍ഡ് ജോണ്‍സന്റെ വാക്സിന് നിര്‍മാണത്തെ സഹായിക്കാന്‍ വന്‍കിട മരുന്നുനിര്‍മാണ കന്പനിയായ മെര്‍ക് ചേരും.
അടുത്ത ആഴ്ചകളില്‍ വാക്സിന് വിതരണം തുടരുന്നതിന് തയാറെടുപ്പുകള്‍ നടത്താന്‍ എല്ലാ ഗവര്‍ണര്‍മാരോടും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
സ്കൂളുകള്‍ തുറന്നും പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായി എല്ലാ അധ്യാപകര്‍ക്കു മാര്‍ച്ച് അവസാനത്തോടെ വാക്സിന് നല്‍കുമെന്നും പ്രസിഡന്റ് അറിയിച്ചു. അടുത്ത വര്‍ഷം ഈ സമയത്ത് എല്ലാം സാധാരണനിലയിലെത്തുമെന്ന പ്രതീക്ഷയും അദ്ദേഹം രേഖപ്പെടുത്തി.