പാ​​ക്കി​​സ്ഥാ​​ന്‍ സെ​​ന​​റ്റ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ മു​​ന്‍ പ്ര​​ധാ​​ന​​മ​​ന്ത്രി യൂ​​സ​​ഫ് റാസ ​​ഗി​​ലാ​​നി​​ക്ക് അ​​ട്ടി​​മ​​റി വി​​ജ​​യം. പാ​​ക്കി​​സ്ഥാ​​ന്‍ ധ​​ന​​മ​​ന്ത്രി അ​​ബ്ദു​​ള്‍ ഹ​​ഫീ​​സ് ഷേ​​ക്കി​​നെ​​യാ​​ണു ഗി​​ലാ​​നി പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​ത്. ഷേ​​ക്കി​​ന്‍റെ പ​​രാ​​ജ​​യം പാ​​ക് പ്ര​​ധാ​​ന​​മ​​ന്ത്രി ഇ​​മ്രാ​​ന്‍ ഖാ​​നു തി​​രി​​ച്ച​​ടി​​യാ​​യി. ഷേ​​ക്കി​​നു​​വേ​​ണ്ടി ഇ​​മ്രാ​​ന്‍ പ്ര​​ചാ​​ര​​ണം ന​​ട​​ത്തി​​യി​​രു​​ന്നു.

സെ​​ന​​റ്റ​​റാ​​കാ​​ന്‍ 172 പേ​​രു​​ടെ പി​​ന്തു​​ണ​​യാ​​ണു വേ​​ണ്ട​​ത്. 182 പേ​​രു​​ടെ പി​​ന്തു​​ണ​​യു​​ണ്ടെ​​ന്നാ​​യി​​രു​​ന്നു ഭ​​ര​​ണ​​ക​​ക്ഷി​​യാ​​യ പാ​​ക്കി​​സ്ഥാ​​ന്‍ തെ​​ഹ്‌​​റീ​​ക്-​​ഐ- ഇ​​ന്‍​​സാ​​ഫ്(​​പി​​ടി​​ഐ) പാ​​ര്‍​​ട്ടി​​യു​​ടെ അ​​വ​​കാ​​ശ​​വാ​​ദം. യൂ​​സ​​ഫ് റാ​​സ ഗി​​ലാ​​നി​​ക്ക് 169 വോ​​ട്ടും ഷേ​​ക്കി​​ന് 164 വോ​​ട്ടും ല​​ഭി​​ച്ചു. ആ​​കെ 340 വോ​​ട്ടാ​​ണു പോ​​ള്‍ ചെ​​യ്ത​​ത്. ഏ​​ഴു വോ​​ട്ടു​​ക​​ള്‍ അ​​സാ​​ധു​​വാ​​യി. 11 പ്ര​​തി​​പ​​ക്ഷ പാ​​ര്‍​​ട്ടി​​ക​​ളു​​ടെ സ​​ഖ്യ​​മാ​​യ പാ​​ക്കി​​സ്ഥാ​​ന്‍ ഡെ​​മോ​​ക്രാ​​റ്റി​​ക് മൂ​​വ്മെ​​ന്‍റ്(​​പി​​ഡി​​എം) ഗി​​ലാ​​നി​​യെ പി​​ന്തു​​ണ​​ച്ചി​​രു​​ന്നു. 2008-2012 കാ​​ല​​ത്ത് ഗി​​ലാ​​നി പ്ര​​ധാ​​ന​​മ​​ന്ത്രി​​യാ​​യി​​രു​​ന്ന​​പ്പോ​​ള്‍ അ​​ബ്ദു​​ള്‍ ഹ​​ഫീ​​സ് ഷേ​​ക്ക് മ​​ന്ത്രി​​യാ​​യി​​രു​​ന്നു. 104 അം​​ഗ​​ങ്ങ​​ളാ​​ണു പാ​​ക്കി​​സ്ഥാ​​ന്‍ സെ​​ന​​റ്റി​​ലു​​ള്ള​​ത്.