ലണ്ടന്‍: രാജകുടുംബ പദവിയും കൊട്ടാര ആനുകൂല്യങ്ങളും വി​ട്ടെറിഞ്ഞ്​ അമേരിക്കയിലേക്ക്​ പറന്ന ഹാരി രാജകുമാരനും പത്​നി മെഗനും ബക്കിങ്​ഹാം കൊട്ടാരത്തിന്​ ഭീഷണിയാകുമോ? രാജകുടുംബത്തില്‍ ചെലവഴിച്ച കാലത്ത്​ താന്‍ അനുഭവിച്ച പീഡനങ്ങളു​െട ചുരുള്‍ നിവര്‍ത്തുമെന്നാണ്​ ഏറ്റവു​െമാടുവില്‍ മെഗന്‍റെ ഭീഷണി. തന്നെ കുറിച്ചും രാജകുമാരനെ കുറിച്ചും രാജകുടുംബം കള്ളം പ്രചരിപ്പിക്കുകയാണെന്ന്​ യു.എസ്​ ചാറ്റ്​ഷോയില്‍ ഓപ്​റ വിന്‍ഫ്രിക്ക്​ നല്‍കിയ അഭിമുഖത്തില്‍ ഇവര്‍ ആരോപിക്കുന്നു. ഞായറാഴ്​ച പുറത്തുവിടുന്ന അഭിമുഖം എന്തുകൊണ്ടും രാജകുടുംബത്തെ മുനയില്‍നിര്‍ത്തുമെന്നാണ്​ റിപ്പോര്‍ട്ടുകള്‍.

ഇൗ വിഷയങ്ങളില്‍ ഇനിയും മൗനം തുടരാന്‍ ഇഷ്​ടമില്ലെന്നും വ്യാജ പ്രചാരണങ്ങളാണ്​ നടക്കുന്നതെന്നും മെഗന്‍ പറയുന്നു.

രാജകുടുംബത്തെ ‘സ്​ഥാപനം’ എന്നാണ്​ ഇവര്‍ വിളിക്കുന്നത്​.

അഭിമുഖം പുറത്തുവരുംമു​െമ്ബ ഇരുവരെയും പ്രതി സ്​ഥാനത്തുനിര്‍ത്തി ബക്കിങ്​ഹാം കൊട്ടാരം ആരോപണങ്ങളുമായി രംഗ​െത്തത്തിയിരുന്നു. മുന്‍ രാജകുടുംബ ജീവനക്കാരെ ഇവര്‍ നിരന്തരം ഭീഷണിപ്പെടുത്തി കണ്ണീര്‍ കുടിപ്പിച്ചെന്നായിരുന്നു ആരോപണം. 2018ല്‍ തന്നെ ജീവനക്കാര്‍ പരാതി നല്‍കിയതാണെന്നും പറയുന്നു. വിഷയത്തില്‍ കൊട്ടാര വൃത്തങ്ങള്‍ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്​.

എന്നാല്‍, ഞായറാഴ്ച പുറത്തുവരുന്ന അഭിമുഖം ബ്രിട്ടനില്‍ വാര്‍ത്തയാകാതിരിക്കാന്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാകാം ആരോപണമെന്നും റിപ്പോര്‍ട്ടുണ്ട്​.

2018 മേയില്‍ വിവാഹിതരായ ഹാരിയും മെഗനും കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഔദ്യോഗിക പദവികള്‍ രാജിവെച്ച്‌​ കാലിഫോര്‍ണിയയിലേക്ക്​ മാറിയിരുന്നു. കൊട്ടാരം നല്‍കുന്ന ആനുകൂല്യങ്ങള്‍ വേണ്ടെന്നും ഇവര്‍ അറിയിച്ചു. കഴിഞ്ഞ മാസത്തോ​െട രാജകുടുംബവുമായി ബന്ധപ്പെട്ട്​ ഇവരുടെ വശമുണ്ടായിരുന്നതെല്ലാം കൈമാറുകയും ചെയ്​തു. രാജകുടുംബം തനിക്ക്​ പലതും അനുവദിച്ചുതരാന്‍ താല്‍പര്യം കാണിച്ചിരുന്നില്ലെന്ന്​ നേരത്തെ മെഗന്‍ സൂചിപ്പിച്ചിരുന്നു.