കൊച്ചി: റൂം എയര്‍കണ്ടീഷണര്‍ വിപണിയിലെ പ്രമുഖരായ വോള്‍ട്ടാസ് ലിമിറ്റഡ് മഹാമാരിയുടെ കാലത്ത് ഉപയോക്തൃ സ്വഭാവത്തിലെ മാറ്റങ്ങള്‍ മനസിലാക്കുന്നതിനായി ദേശീയതലത്തില്‍ സര്‍വേ നടത്തി. ഇന്ത്യന്‍ ഉപയോക്താക്കള്‍ റൂം എയര്‍കണ്ടീഷണറുകളുടെ റിമോട്ട് എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെക്കുറിച്ച് മനസിലാക്കാന്‍ സഹായിക്കുന്നതായിരുന്നു ഈ പഠനം. ബ്രാന്‍ഡിന്‍റെ സാമൂഹികമാധ്യമങ്ങളെ ഉപയോഗപ്പെടുത്തിയായിരുന്നു ഉപയോക്തൃകേന്ദ്രീകൃതമായി നടത്തിയ സര്‍വേ.

വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോള്‍ ഇക്കോ സേവര്‍ മോഡാണ് കൂടുതലായി ഉപയോഗിക്കുന്നതെന്ന് സര്‍വേ വ്യക്തമാക്കി. 73 ശതമാനം പേരും വീട്ടില്‍ ജോലിയിലായിരിക്കുമ്പോള്‍ ഇക്കോ സേവര്‍ മോഡ് ഉപയോഗിക്കുന്നുവെന്നത് ദീര്‍ഘസമയം ഏസി ഉപയോഗിക്കുമ്പോള്‍ ആവശ്യമായ ഫീച്ചറുകളുടെ പ്രാധാന്യത്തെക്കുറിച്ച് വ്യക്തമാക്കുന്നതാണ്. ലോക്ക്ഡൗണ്‍ കാലത്ത് 56 ശതമാനം ഇന്ത്യന്‍ ഉപയോക്താക്കളും എല്ലാ ദിവസവും ഇക്കോ/സേവര്‍ മോഡ് ഉപയോഗിച്ചു.

ആന്‍റി-ഫംഗല്‍ ഫീച്ചറിനെക്കുറിച്ചും ശുദ്ധവായുവിന്‍റെ ആവശ്യകതയെക്കുറിച്ചും ഉയര്‍ന്ന അവബോധമുണ്ടായത് ഇക്കാലത്താണ്. ആന്‍റി-ഫംഗല്‍ ഫീച്ചറിന്‍റെ പ്രാധാന്യത്തെക്കുറിച്ച് 71 ശതമാനം പേരും മനസിലാക്കി.

അതേ സമയം 86 ശതമാനം ഉപയോക്താക്കളും സൂപ്പര്‍ ഡ്രൈ മോഡിനെക്കുറിച്ച് മനസിലാക്കിയെന്നും പഠനം വ്യക്തമാക്കി. മഴക്കാലത്തിനു ശേഷം വേനലിലും തണുപ്പുകാലത്തും 63 ശതമാനം പേരും ഈ മോഡ് ഉപയോഗിക്കുന്നതിനാല്‍ ഓള്‍ വെതര്‍ എയര്‍ കണ്ടീഷണറുകളുടെ പ്രാധാന്യത്തെക്കുറിച്ച് സൂചിപ്പിക്കുന്നതാണ് ഈ പഠനം.

ഞങ്ങളുടെ ഉത്പന്നങ്ങള്‍ ഏറ്റവും സൗകര്യപ്രദവും ആശ്വാസകരവുമാകുന്നതിനും ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ക്ക് അനുസൃതമാകുന്നതിനും ഉപയോക്താക്കളുടെ അഭിപ്രായങ്ങള്‍ കേള്‍ക്കണമെന്നാണ് വോള്‍ട്ടാസ് വിശ്വസിക്കുന്നതെന്ന് വോള്‍ട്ടാസ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പ്രദീപ് ബക്ഷി പറഞ്ഞു. ഇന്നത്തെ എയര്‍കണ്ടീഷണറുകളിലും റിമോട്ടുകളിലുമുള്ള ഫീച്ചറുകളെക്കുറിച്ച് ഉപയോക്താക്കള്‍ക്ക് എത്രമാത്രം അവബോധമുണ്ട് എന്നും അവയ്ക്ക് നിത്യജീവിതത്തില്‍ എത്രമാത്രം പ്രാധാന്യമുണ്ട് എന്നതിനെക്കുറിച്ചും അറിയുന്നതിനായാണ് എസി റിമോട്ട് യൂസേജ് ആന്‍ഡ് ആറ്റിറ്റ്യൂഡ് പഠനം നടത്തിയത്.

വിപണിയിലെ മുന്‍നിരയിലുള്ള ബ്രാന്‍ഡ് എന്ന നിലയില്‍ വിപണിയെ മാറ്റിമറിക്കുന്ന ഉത്പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കുന്നതിനും ഉപയോക്താക്കള്‍ക്ക് കൂടുതല്‍ മൂല്യം ലഭ്യമാക്കുന്നതിനുമാണ് വോള്‍ട്ടാസ് പരിശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സര്‍വേയിലൂടെ വ്യക്തമായ വിവരങ്ങള്‍ ഉപയോഗപ്പെടുത്തി ഉപയോക്താക്കള്‍ക്ക് എസി റിമോട്ടിലെ എല്ലാ ഫീച്ചറുകളും ഉപയോഗിക്കുന്നതിന് കൂടുതലായി സഹായിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രദീപ് ബക്ഷി പറഞ്ഞു.

കൂടുതല്‍ ഊര്‍ജ്ജക്ഷമതയും ആധുനിക സാങ്കേതികവിദ്യകളുമുള്ള കൂളിംഗ് ഉപകരണങ്ങള്‍ വാങ്ങുന്നതിനാണ് ഉപയോക്താക്കള്‍ ആഗ്രഹിക്കുന്നതെന്ന് വോള്‍ട്ടാസ് സര്‍വേയില്‍നിന്നും വ്യക്തമാണ്. സുസ്ഥിരതയ്ക്ക് പ്രാധാന്യം നല്കി ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിന് അപ്ലയന്‍സ് ബ്രാന്‍ഡുകളെ പ്രേരിപ്പിക്കുന്നതാണ് ഈ സര്‍വേ.

ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യങ്ങളും സ്വസ്ഥതയും നല്കുന്നതിനുള്ള ഉത്പന്നങ്ങള്‍ തയാറാക്കുന്നതിനായി മഹാമാരിയുടെ കാലത്ത് വോള്‍ട്ടാസ് ഗവേഷണത്തിനും വികസനത്തിനുമായി വളരെയധികം നിക്ഷേപം നടത്തിയിരുന്നു. അള്‍ട്രാ വയലറ്റ് രശ്മികള്‍ ഉപയോഗപ്പെടുത്തിയുള്ള സ്പ്ലിറ്റ് ഇന്‍വര്‍ട്ടര്‍ എസിയായ വോള്‍ട്ടാസ് പ്യൂവര്‍ എയര്‍ എസി 2020 ഒക്ടോബറില്‍ കമ്പനി പുറത്തിറക്കി. കോവിഡ്-19-നെ പ്രതിരോധിക്കുന്നതിനായി ഡക്ട്, വായു, ഉപരിതലം എന്നിവ അണുവിമുക്തമാക്കുന്നതിനായി പുതിയ അള്‍ട്രാവയലറ്റ് ലൈറ്റ് രശ്മികള്‍ ഉപയോഗിക്കുന്ന സൗകര്യങ്ങള്‍ വോള്‍ട്ടാസ് അവതരിപ്പിച്ചിരുന്നു.