വിജയ് ഹസാരെ ട്രോഫിയുടെ നോക്കൗട്ട് റൗണ്ട് ഫിക്സ്ചറുകള്‍ എത്തി. കേരളത്തിന് നോക്കൗട്ട് റൗണ്ടില്‍ ശക്തരായ എതിരാളികള്‍ ആണ് ഉള്ളത്.

കര്‍ണാകയെ ആണ് ക്വാര്‍ട്ടറില്‍ കേരളം നേരിടേണ്ടത്. ലീഗ് ഘട്ടത്തില്‍ കേരളത്തെ കര്‍ണാടക അനായാസം പരാജയപ്പെടുത്തിയിരുന്നു. അതിനു പകവീട്ടാന്‍ ആകും കേരളം ശ്രമിക്കുക. മാര്‍ച്ച്‌ 8ന് ന്യൂഡല്‍ഹി എയര്‍ഫോഴ്സ് കോമ്ബ്ലക്സില്‍ വെച്ചാകു മത്സരം നടക്കുക.

ക്വാര്‍ട്ടര്‍ പോരില്‍ കേരളത്തിനൊപ്പം സ്റ്റാര്‍ ബാറ്റ്സ്മാന്‍ സഞ്ജു സാംസണ്‍ ഉണ്ടാകില്ല. പരിക്ക് കാരണമാണ് സഞ്ജു ഇല്ലാത്തത്.