പന്ത്രണ്ട് സീറ്റ് വേണമെന്ന നിലപാടിൽ ഉറച്ച് പി. ജെ ജോസഫ് വിഭാഗം. കോട്ടയത്ത് നാല് സീറ്റുകൾ വേണമെന്ന് ജോസഫ് വിഭാഗം നിലപാട് സ്വീകരിച്ചു.

കാഞ്ഞിരപ്പള്ളിയോ പൂഞ്ഞാറോ നൽകണമെന്നാണ് ജോസഫ് വിഭാഗത്തിന്റെ ആവശ്യം. കോട്ടയത്ത് നേരത്തേ മത്സരിച്ച അഞ്ച് സീറ്റുകളിൽ ഒന്ന് വിട്ടു നൽകാമെന്ന് ജോസഫ് വിഭാഗം അറിയിച്ചു. പകരം മറ്റൊരു സീറ്റ് നൽകണമെന്നും ആവശ്യവും ഉന്നയിച്ചു.

അതേസമയം, പത്ത് സീറ്റിൽ വഴങ്ങണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ വിട്ടു വീഴ്ച ചെയ്യണമെന്നും കോൺഗ്രസ് പറഞ്ഞു.