മുസ്ലിം ലീഗ് സ്ഥാനാർത്ഥി നിർണയ ചർച്ചകൾ പുരോഗമിക്കുന്നു. എം. കെ മുനീർ, കെ. എം ഷാജി, എൻ. ഷംസുദ്ദീൻ എന്നിവർ സീറ്റ് മാറണമെന്ന ആവശ്യം ഉന്നയിച്ചു. എം. കെ മുനീർ കൊടുവള്ളിയും കെ. എം ഷാജി കാസർഗോഡുമാണ് ആവശ്യപ്പെട്ടത്. സ്വന്തം നാടായ തിരൂരാണ് എൻ. ഷംസുദ്ദീൻ ചോദിച്ചത്. പി. കെ ഫിറോസിനെ താനൂരിലും കോഴിക്കോട് സൗത്തിലും പരിഗണിക്കുന്നുണ്ട്.

വേങ്ങര-പി. കെ കുഞ്ഞാലിക്കുട്ടി, ഏറനാട്-പി.കെ ബഷീർ, മഞ്ചേരി-എം ഉമ്മർ/ യു.എ ലത്തീഫ്, കോട്ടയ്ക്കൽ-ആബിദ് ഹുസൈൻ തങ്ങൾ, കൊണ്ടോട്ടി- ടി.വി ഇബ്രാഹിം, പെരിന്തൽമണ്ണ-മഞ്ഞളാംകുഴി അലി/ടിപി അഷ്‌റഫ് അലി, വള്ളിക്കുന്ന്-പി ഹമീദ്, തിരൂരങ്ങാടി-പിഎംഎ സലാം, മഞ്ചേശ്വരം, എ.കെ.എം അഷ്‌റഫ്/കല്ലട്ര മായീൻ ഹാജി, മങ്കട-ടി എ അഹമ്മദ് കബീർ/ മഞ്ഞളാംകുഴി അലി, തിരൂർ-എൻ ഷംസുദ്ദീൻ/ഫൈസൽ ബാബു എന്നിങ്ങനെയാണ് പരിഗണിക്കുന്നത്. മണ്ണാർക്കാടും ഷംസുദ്ദീനെ പരിഗണിക്കുന്നുണ്ട്. മണ്ണാർക്കാട് പാർട്ടിയിലെ വിഭാഗീയത മൂലം ഷംസുദ്ദീൻ തന്നെ മത്സരിക്കണമെന്ന് പാർട്ടി നിർദേശിച്ചു.