നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പാർട്ടിയെ നയിക്കലാണ് തന്റെ ഉത്തരവാദിത്തമെന്നും ഒറ്റ മണ്ഡലത്തിൽ ഒതുങ്ങാനാകില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. ഏത് മണ്ഡലത്തിൽ വേണേലും മത്സരിക്കാമെന്ന് ഹൈക്കമാൻഡ് അറിയിച്ചിരുന്നു. എന്നാൽ ഇത് താൻ നിരസിക്കുകയായിരുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.

അതേസമയം, തെരഞ്ഞെടുപ്പിൽ എം.പിമാർക്ക് മത്സരിക്കാൻ അനുവാദമില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കെപിസിസിയുടെ തീരുമാനമാണ് ഇതെന്നും ഹൈക്കമാൻഡിനും സമാന നിലപാടാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

മൂവാറ്റുപുഴ കോൺഗ്രസിന്റെ പരമ്പരാഗത സീറ്റാണെന്നും ഇത്തവണയും കോൺഗ്രസ് സ്ഥാനാർത്ഥി തന്നെ മത്സരിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.