കോഴിക്കോട്: എയര്‍ ഇന്ത്യ ഓഫിസ്​ ആക്രമണ കേസില്‍ ടി.വി. രാജേഷ്​ എം.എല്‍.എയെയും പി.എ മുഹമ്മദ്​ റിയാസിനെയും കോടതി റിമാന്‍ഡ്​ ചെയ്​തു. 2010ല്‍ ഡി.വൈ.എഫ്​.ഐ സമരത്തിനിടെ നടന്ന ആക്രമണ കേസിലാണ്​ നടപടി.

കോഴിക്കോട്​ ചീഫ്​ ജുഡീഷ്യല്‍ മജിസ്​ട്രേറ്റ (നാല്​) കോടതിയാണ്​ ഇരുവരെയും റിമാന്‍ഡ്​ ചെയ്​തത്​. കേസില്‍ ജാമ്യം എടുക്കാന്‍ കോടതിയില്‍ എത്തിയതായിരുന്നു ടി.വി. രാജേഷ്​ എം.എല്‍.എയും പി.എ മുഹമ്മദ്​ റിയാസും. റിമാന്‍ഡിലായ ഇരുവരെയും ഉടന്‍ ജയിലിലേക്ക്​ മാറ്റും.