ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് കോടി തൊണ്ണൂറ്റിമൂന്ന് ലക്ഷം പിന്നിട്ടു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം അമ്ബതിനായിരത്തിനടുത്ത് പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 5.27 ലക്ഷം പേരാണ് വൈറസ് ബാധ മൂലം മരണമടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം ഒരു കോടി തൊണ്ണൂറ്റിയെട്ട് ലക്ഷം പിന്നിട്ടു.

രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യയാണ് അമേരിക്കയ്ക്ക് തൊട്ടുപിന്നില്‍. രാജ്യത്ത് ഒരു കോടി പതിനൊന്ന് ലക്ഷം രോഗബാധിതരാണ് ഉള്ളത്.11,000ത്തിലധികം പേര്‍ക്കാണ് കഴിഞ്ഞദിവസം കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 1.65 ലക്ഷം പേരാണ് ചികിത്സയിലുള്ളത്.1.07 കോടി പേര്‍ സുഖം പ്രാപിച്ചു.മരണസംഖ്യ 1.57ലക്ഷമായി ഉയര്‍ന്നു.

രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്ത് ബ്രസീലാണ്. രാജ്യത്ത് 1.05 കോടി പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 2.55 ലക്ഷം പേര്‍ മരിച്ചു.രോഗമുക്തി നേടിയവരുടെ എണ്ണം തൊണ്ണൂറ്റിനാല് ലക്ഷം കടന്നു.

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനൊന്ന് കോടി നാല്‍പത്തിയൊമ്ബത് ലക്ഷം പിന്നിട്ടു. 2.81 ലക്ഷം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 25.49 ലക്ഷം പേര്‍ മരിച്ചു.രോഗമുക്തി നേടിയവരുടെ എണ്ണം ഒന്‍പതുകോടി പിന്നിട്ടു.