ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൊറോണ വാക്‌സിൻ സ്വീകരിച്ചു. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ വെച്ചാണ് അമിത് ഷാ കൊറോണ പ്രതിരോധ കുത്തിവെയ്പ്പ് സ്വീകരിച്ചത്. രാജ്യത്ത് രണ്ടാം ഘട്ട വാക്സിനേഷൻ ഡ്രൈവ് ആരംഭിച്ചതോടെയാണ് അദ്ദേഹം പ്രതിരോധ കുത്തിവെയ്പ്പ് നടത്തിയത്. വാക്‌സിൻ സ്വീകരിച്ച് രാജ്യത്തെ ജനങ്ങൾക്ക് മാതൃകയായിരിക്കുകയാണ് അമിത് ഷാ.

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പിന്നാലെയാണ് അമിത് ഷാ വാക്‌സിൻ ഡോസ് സ്വീകരിച്ചിരിക്കുന്നത്. 28 ദിവസങ്ങൾക്ക് ശേഷം അദ്ദേഹം വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിക്കും.

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കേന്ദ്രമന്ത്രി ഡോ ജിതേന്ദ്ര സിംഗ്, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, എൻ സി പി നേതാവ് ശരത് പവാർ, രാജസ്ഥാൻ ഗവർണർ കൽരാജ് മിശ്ര, ബിഹാർ മുഖ്യമന്ത്രി നിതിഷ് കുമാർ എന്നിങ്ങനെ നിരവധി പേർ ഇന്ന് വാക്‌സിന്റെ ആദ്യ ഡോസ് കുത്തിവെയ്പ്പ് നടത്തി.