ഹൂസ്റ്റൻ ∙ കോട്ടയം കുറിച്ചി നെയ്‌ച്ചേരി പുത്തൻചിറയിൽ പരേതനായ ടി.സി. ജേക്കബിന്റെ (കുഞ്ഞൂഞ്ഞ്) ഭാര്യ മോയി ജേക്കബ് (85) അന്തരിച്ചു. പരേത കോട്ടയം വട്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: ലീന ജോർജ് (ടാമ്പാ, ഫ്ലോറിഡ), ആൻഡ്രൂസ് ജേക്കബ്, ജോസഫ് ജേക്കബ് (റോയ്), റോണി ജേക്കബ്, മീര സഖറിയ (എല്ലാവരും ഹൂസ്റ്റൻ).

മരുമക്കൾ: പി.ഒ. ജോർജ് പാറയിൽ, നീലംപേരൂർ (ടാമ്പാ, ഫ്ലോറിഡ), ഷീബ ആൻഡ്രൂസ് (കുറ്റിശേരിൽ, കുറിച്ചി), റ്റിറ്റി ജോസഫ് (മറുതാച്ചിക്കൽ, കുമരകം), ജാൻസി ജേക്കബ് (മണിമലപ്പാറയിൽ ചിങ്ങവനം), ബിജു സഖറിയ (കളരിയ്ക്കമുറിയിൽ റാന്നി). കൊച്ചുമക്കൾ: രഞ്ജിത്ത്, രാഹുൽ, എൽമ, ജെറി, കെവിൻ, റൂഷ, ലെക്സിയ, ജെറോഷ്, മെറിൽ, ഡിലൺ.

മൃതശരീരം മാർച്ച് ഒന്നിന് തിങ്കളാഴ്ച 12 മണിക്ക് കുറിച്ചി മാർ ഇഗ്നാത്തിയോസ്‌ പള്ളിയിൽ പൊതുദർശനത്തിന് വെയ്ക്കുന്നതും തുടർന്ന് മൂന്നു മണിക്ക് സംസ്കാരം നടത്തും. കൂടുതൽ വിവരങ്ങൾക്ക്: ആൻഡ്രൂസ് ജേക്കബ് (ഹൂസ്റ്റൻ): 713 885 7934.