ഡാലസ്∙അഖില ലോക വനിതാ പ്രാർഥനാ ദിനം ഡാലസില്‍ മാര്‍ച്ച് 6 ന് കേരള എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്നു. കോവിഡ് പ്രോട്ടോകോൾ നിലവിലുള്ളതിനാൽ വെർച്യുൽ പ്ലാറ്റ്ഫോം വഴി നടത്തുന്ന കേരള എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ വേള്‍ഡ് ഡേ പ്രെയറിന് ഈ വര്‍ഷം ആതിഥേയത്വം വഹിക്കുന്നതു സെന്റ് അൽഫോൻസാ സിറോ മലബാർ കത്തോലിക്ക ചർച്ചാണ്.

സമൂഹത്തിലെ അശരണരും ആലംബഹീനരുമായ ജനസമൂഹത്തിന്റെ ഉന്നമനത്തിനായിട്ടുള്ള നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്തു പ്രവര്‍ത്തിച്ചു വരുന്ന എക്യൂമെനിക്കല്‍ ഫോലോഷിപ്പിന്റെ വഴിത്താരയിലെ നാഴിക കല്ലുകളിലൊന്നാണു ലോകപ്രാർഥനാ ദിനം. സൗത്ത് പസഫിക് ഓഷ്യൻ തീരത്ത് സ്ഥിതി ചെയ്യുന്ന ചെറിയ രാജ്യമായ vanuatuൽ സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികളെ പ്രത്യേക പ്രാര്‍ത്ഥനാ വിഷയമാക്കി, ഈവര്‍ഷത്തെ ചിന്താവിഷയമായ തിരഞ്ഞെടുത്തിരിക്കുന്നത് "ബിൽഡ് ഓൺ എ സ്ട്രോങ്ങ് ഫൗണ്ടേഷൻ"മത്തായി 7. 24 -27 വി.വേദപുസ്തകത്തിലെ വചനങ്ങളെ അടിസ്ഥാനമാക്കിയാണ്.ശനിയാഴ്ച രാവിലെ 10ന് ആരംഭിക്കുന്ന പ്രാർഥനയില്‍ ഷിജി അലക്സാണു (ഷിക്കാഗോ മാർ തോമ ചർച്ച )സന്ദേശം നൽകുന്നത്.

ലോകത്തെമ്പാടുമുള്ള സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരസ്പരം മനസ്സിലാക്കി അവയെ ദൈവ സന്നിധിയില്‍ സമര്‍പ്പിച്ചു പ്രാർഥിക്കുന്നതിനായി പ്രത്യേകം വേര്‍തിരിപ്പിച്ചിരുന്നു ദിനമാണ് വേള്‍ഡ് ഡേ പ്രെയര്‍. എല്ലാ വര്‍ഷവും, മാര്‍ച്ച് മാസത്തെ ആദ്യ വെള്ളിയാഴ്ചയാണ് ഈ ദിനമായി ആചരിക്കുന്നത്.

ശനിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പ്രാർഥനയില്‍ ഡാലസ് ഫോര്‍ട്ട് വത്തിലെ എല്ലാ ക്രൈസ്തവ ദേവാലയങ്ങളിലേയും സ്ത്രീകള്‍ പങ്കെടുക്കണമെന്നു കെഇസിഎഫ് സെക്രട്ടറി അലക്സ് അലക്സാണ്ടർ ,സുജാത ജോസഫ്( കോർഡിനേറ്റർ ) എന്നിവർ അറിയിച്ചു.