ന്യൂയോർക്ക് ∙ സുപ്രസിദ്ധ ബാലസാഹിത്യകാരനും അമേരിയ്ക്കൻ മലയാളികളുടെ സാഹിത്യവേദികളിൽ ദീർഘകാലം നിറസാന്നിദ്ധ്യവുമായിരുന്ന ജോയൻ കുമരകത്തിന്റെ വേർപാടിൽ ഫൊക്കാന അനശോചനം രേഖപ്പെടുത്തി.

ഫൊക്കാനയുടെ നിരവധി സാഹിത്യസമ്മേളനങ്ങളിൽ പങ്കെടുക്കുകയും നേതൃത്വം കൊടുക്കുകയും ചെയ്തിട്ടുള്ള വ്യക്തിയും ബാലസാഹിത്യ രംഗത്ത് തന്റേതായ കൈയ്യൊപ്പ് പതിപ്പിയ്ക്കുകയും ചെയ്ത അദ്ദേഹത്തിന്റെ സാഹിത്യ സംഭാവനകളെ തികച്ചും ആദരവോടെ സ്മരിയ്ക്കുകയാണെന്ന് ഫൊക്കാന പ്രസിഡന്റ് സുധ കർത്ത പറഞ്ഞു.

ജോയൻ കുമരകത്തിന്റെ ലളിത സുന്ദരമായ പ്രഭാഷണങ്ങളും അതിലെ തത്വചിന്തകളും അദ്ദേഹത്തിന്റെ ഈശ്വരവിശ്വാസവും അനുകരണീയമാണെന്ന് ഫൊക്കാന നാഷനൽ കോർഡിനേറ്റർ അലക്സ് തോമസ് പറഞ്ഞു.