തിരുവനന്തപുരം: നിയമമന്ത്രി എ കെ ബാലനുമായി നടത്തിയ ചര്‍ച്ചയിൽ ഉദ്യോഗാര്‍ത്ഥികൾക്ക് അനുകൂലമായ തീരുമാനങ്ങള്‍ വന്നു. ഇതോടെ ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാർഥികള്‍ ഒരു മാസത്തിലേറെ കാലമായി നടത്തിവരുന്ന സമരത്തിനാണ് അവസാനമായിരിക്കുന്നത്.

ചർച്ചയിൽ അനുസാനിപ്പിക്കുന്നതെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. സമരം തുടങ്ങി 36 ദിവസം പിന്നിടുമ്പോള്‍ ഇതുവരെ പിന്തുണ നൽകിയ എല്ലാ സംഘടനകള്‍ക്കും നന്ദി അറിയിക്കുന്നതായും ഉദ്യോഗാര്‍ത്ഥികള്‍ വ്യക്തമാക്കി.

ജോലി സമയം കുറച്ച് തസ്തിക സൃഷ്ടിക്കുന്നത് പരിഗണിക്കുമെന്ന് ഉറപ്പ് ലഭിച്ചതായി ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞു. സമരത്തിന് പിന്തുണ നൽകിയ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മാധ്യമങ്ങള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ നന്ദി അറിയിച്ചു. അതേസമയം, സിപിഒ ഉദ്യോഗാര്‍ത്ഥികളുടെ സമരം തുടരും.

ജനാധിപത്യ സംവിധാനത്തിൽ ജനങ്ങള്‍ തെരഞ്ഞെടുത്ത ജനപ്രതിനിധിയാണ് മന്ത്രി. അദ്ദേഹത്തിന്റെ വാക്കുകളിൽ ഞങ്ങള്‍ വിശ്വാസം അര്‍പ്പിക്കുകയാണ്. തെരഞ്ഞെടുപ്പ് ചട്ടം നിലനിൽക്കുന്നതിനാൽ ചില പ്രായോഗിക തടസ്സങ്ങളുണ്ട്. അതേസമയം, രേഖാമൂലം ഉറപ്പ് ലഭിക്കും വരെ സമരം തുടരുമെന്ന് സിപിഒ ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞു.

ശക്തമായ സമരമാണ് നടത്തിയിരുന്നത്. മുട്ടിലിഴഞ്ഞും യാചനാസമരം നടത്തിയും ശയനപ്രദക്ഷിണം നടത്തിയും സെക്രട്ടേറിയേറ്റിന് മുന്നിൽ മീൻ വിൽപ്പന നടത്തിപ്പോലും സമരക്കാര്‍ പ്രതിഷേധിച്ചിരുന്നു.