ഗുവാഹത്തി: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കി സഖ്യകക്ഷി. അസമിലെ ബിജെപിയുടെ സഖ്യകക്ഷിയായ ബോഡോലാന്റ് പീപ്പിള്‍സ് ഫ്രണ്ട് (ബിപിഎഫ്) എന്‍ഡിഎ സഖ്യം വിട്ടു. ബിജെപിയുമായി ഇനി ബന്ധമില്ലെന്ന് ബിപിഎഫ് അറിയിച്ചു. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സഖ്യത്തില്‍ ചേരാനും ഇവര്‍ തീരുമാനിച്ചു.

നിമയസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മഹാസഖ്യത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുമെന്ന് ബിപിഎഫ് അധ്യക്ഷന്‍ ഹഗ്രമ മൊഹിലാരി പറഞ്ഞു. സമാധാനം, ഐക്യം, വികസനം എന്നിവയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.