തിരുവനന്തപുരം: കേരളത്തില്‍ കൊറോണ രോഗികളുടെ എണ്ണം ഗണ്യമായി കുറയുന്നു. 3300ല്‍ താഴെയാണ് ഇന്നത്തെ രോഗികളുടെ കണക്ക്. ഹോട്ട് സ്‌പോട്ടുകളും കുറയുകയാണ്. ഇന്ന് പുതിയ ഹോട്ട് സ്പോട്ടുകളില്ല. 2 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 367 ഹോട്ട് സ്പോട്ടുകളാണുള്ളത്.

സംസ്ഥാനത്ത് ഇന്ന് 3254 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കോഴിക്കോട് 387, കോട്ടയം 363, മലപ്പുറം 354, എറണാകുളം 352, കൊല്ലം 315, പത്തനംതിട്ട 266, ആലപ്പുഴ 247, തൃശൂര്‍ 201, കണ്ണൂര്‍ 181, തിരുവനന്തപുരം 160, കാസര്‍ഗോഡ് 123, ഇടുക്കി 118, വയനാട് 99, പാലക്കാട് 88 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,769 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.18 ആണ്.

15 പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 4197 ആയി.