ശബരിമല ചർച്ചയായാൽ നേട്ടം യുഡിഎഫിന്. 40 ശതമാനം പേരാണ് യുഡിഎഫിന് നേട്ടമുണ്ടാവുമെന്ന് അഭിപ്രായപ്പെട്ടത്. 31 ശതമാനം പേർ എൻഡിഎയ്ക്കും 29 ശതമാനം പേർ എൽഡിഎഫിനും സാധ്യത കല്പിക്കുന്നു. ശബരിമല വിഷയത്തിൽ ഏത് മുന്നണി സ്വീകരിച്ച നിലപാടാണ് ശരി എന്ന ചോദ്യത്തിനും ജനം യുഡിഎഫിനൊപ്പമാണ്. 41 ശതമാനം, 34 ശതമാനം, 25 ശതമാനം എന്നിങ്ങനെ യുഡിഎഫിനും എൻഡിഎയ്ക്കും എൽഡിഎഫിനും പിന്തുണ ലഭിച്ചു.