പാലക്കാട്​: സംസ്ഥാന സര്‍ക്കാറിനെയുംപി.സി.ജോര്‍ജ്​ എം.എല്‍.എയെയും രൂക്ഷമായി വിമര്‍​ശിച്ച്‌​ യൂത്ത്​ കോണ്‍ഗ്രസ്​ സംസ്ഥാന പ്രസിഡന്‍റ്​ ഷാഫി പറമ്പില്‍. കേരള രാഷ്​ട്രീയത്തില്‍ അരുതാത്തയാളാണ്​ പി.സി ജോര്‍​െജന്നും സംസ്ഥാനത്തിന്​ തന്നെ ബാധ്യതയാണെന്നും ഷാഫി പറമ്പില്‍ തുറന്നടിച്ചു.

മൂന്ന്​ ദിവസം മുമ്പുവരെ ഉമ്മന്‍ചാണ്ടിയുള്ള മുന്നണിയിലേക്ക്​ വരാനിരുന്നവനാണ്​ ഇന്ന് അദ്ദേഹത്തിനെതിരെ​ പറയുന്നത്​. വാതിലുകള്‍ കൊട്ടിയടച്ചുവെന്ന്​ അറിയു​േമ്ബാഴാണ്​ അദ്ദേഹം​ നാണംകെട്ട ആക്ഷേപം ഉന്നയിക്കുന്നത്​. പി.സി ജോര്‍ജെന്ന ബാധ്യതയെ പൂഞ്ഞാറിലെയും കേരളത്തിലെയും ജനങ്ങള്‍ നീക്കുന്നത്​ വിദൂരമല്ലെന്നും ഷാഫി പറഞ്ഞു. രാവിലെ ഒന്നും ഉച്ചക്ക്​ ഒന്നും വൈകീട്ട്​ ​​വേറൊന്നും പറയുന്ന ജോര്‍ജി​േന്‍റത്​ ഒരു നിലപാടായി മാധ്യമങ്ങള്‍ ചിത്രീകരിക്കരുത്​.

പി.എസ്​.സി ഉദ്യോഗാര്‍ഥികളുടെ ആവശ്യം ഇപ്പോഴും പൂര്‍ണമായിട്ടില്ലെങ്കിലും അവര്‍ക്ക്​ ചെവികൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്​ കേരളത്തിന്‍റെ വിജയമാണ്​. മുഖ്യമന്ത്രിയുടെ ധാര്‍ഷ്​ട്യമാണ്​ സമരത്തിന്​ വഴിവെച്ചത്​. എല്‍.ഡി.എഫ്​ ഉറപ്പായും പ്രതിപക്ഷത്താവും.

തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ യുവതയെ ഉപയോഗപ്പെടുത്തണം. ഇതുവരെ നേതൃത്വത്തില്‍ നിന്നും ലഭിച്ചത്​ അനുകൂല പ്രതികരണമാണ്​. മുഖ്യമന്ത്രിയുടെ ആര്‍.എസ്​.എസ്​ വിരുദ്ധത കാപട്യമാണ്​. കര്‍ഷക പ്രമേയത്തിനെതിരെ മോദിയെ പേരെടുത്ത്​ വിമര്‍ശിക്കാത്തയാളാണ്​ പിണറായി. വര്‍ഗീയതയുടെ കാര്യത്തില്‍ സുരേന്ദ്രനോട്​ മത്സരിക്കുകയാണ്​ വിജയരാഘവനെന്നും ഷാഫി പറമ്ബില്‍ കൂട്ടിച്ചേര്‍ത്തു.