കൊല്ലം: പാര്‍ലമെന്‍ററി രാഷ്​ട്രീയത്തിലുള്ളവര്‍ അധികാരം നിലനിര്‍ത്താന്‍ വ്യവസ്ഥിതിയോട്​ സമരസപ്പെട്ടാലും കേരള പുലയര്‍ മഹാസഭക്ക്​​ സാമൂഹിക വിപ്ലവത്തിനെ കൈയൊഴിയാനാകില്ലെന്ന്​ സംസ്ഥാന ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍. കെ.പി.എം.എസ്​ 49ാം സംസ്ഥാന സമ്മേളനം ഉദ്​ഘാടനം ചെയ്​ത്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇൗ തെരഞ്ഞെട​ുപ്പില്‍ ശബരിമല വിഷയം പ്രസക്തമല്ല. നവോത്ഥാന സമിതിയുടെ ഭാഗമായി തുടര്‍ന്ന്​ പ്രവര്‍ത്തിക്കാന്‍ കഴിയാതെ വന്നാലും പരിഷ്​കരണ മുദ്രാവാക്യവുമായി കെ.പി.എം.എസ്​ മുന്നോട്ടുപോകും. മുന്നാക്ക സംവരണം നടപ്പാക്കുന്നതില്‍ വ്യഗ്രത കാണിച്ച സംസ്ഥാന സര്‍ക്കാര്‍ സ്വകാര്യ മേഖല സംവരണം നടപ്പാക്കണം. ഇതിനായി പ്രക്ഷോഭത്തിലേക്ക്​ നീങ്ങ​ും. പട്ടിക വിഭാഗങ്ങളുടെ ഭൂ പ്രശ്​നം ​അടക്കം സാമൂഹിക വിഷയങ്ങള്‍ നിലനില്‍ക്കു​േമ്ബാഴാണ്​ ശബരിമല പോലെ കാലഹരണപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്​ത്​ രാഷ്​ട്രീയ പാര്‍ട്ടികള്‍ സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതെന്നും പുന്നല പറഞ്ഞു.

വിവിധ ജില്ലകളില്‍നിന്ന്​ 418 പ്രതിനിധികളാണ്​ പ​െങ്കടുത്തത്​. സംസ്ഥാന പ്രസിഡന്‍റ്​ വി. ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. നേതാക്കളായ​ പി. ജനാര്‍ദനന്‍, പി.കെ. രാജന്‍, ബൈജു കലാശാല, പി.വി. ബാബു, സാബു കാരിശേരി, എന്‍. ബിജു, എ. സനീഷ്​ കുമാര്‍ എന്നിവര്‍ സംസാരിച്ചു.