നേതൃമാറ്റത്തെ ചൊല്ലി കോണ്‍ഗ്രസില്‍ വീണ്ടും ആഭ്യന്തര കലാപം ശക്തമാവുന്നു. കോണ്‍ഗ്രസിലെ നിലവെ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച്‌ മുതിര്‍ന്ന് നേതാക്കളായ കപില്‍ സിബല്‍, ആനന്ദ ശര്‍മ്മ തുടങ്ങിയവര്‍ രംഗത്ത് എത്തി. കോണ്‍ഗ്രസ് ദുര്‍ബലമായെന്നാണ് കപില്‍ സിബല്‍ പരസ്യമായി ആരോപിച്ചത്. മുതിര്‍ന്ന നേതാവും താഴേക്കിടയിലുള്ള പ്രവര്‍ത്തകരുടെ വികാരം അറിയികുയും ചെയ്യുന്ന ഗുലാനംബി ആസദിന് വീണ്ടും അവസരം നല്‍കേണ്ടതായിരുന്നുവെന്നും കപില്‍ സിബല്‍ അഭിപ്രായപ്പെട്ടു.
ജനാല ചാടി വന്നവരല്ല, നേരായാ വാതില്‍ കടന്ന് വന്നവരാണ് താനുള്‍പ്പടേയുള്ള നേതാക്കള്‍. താന്‍ കോണ്‍ഗ്രസുകാരാനാണോയെന്ന് മറ്റുള്ളവര്‍ നിശ്ചിയിക്കേണ്ട. കോണ്‍ഗ്രസില്‍ നിന്ന് പുറത്ത് പോവാനല്ല, കോണ്‍ഗ്രസിനുള്ളില്‍ നിന്നും തിരുത്താനാണ് ശ്രമിക്കുന്നതെന്നായിരുന്നു ആനന്ദ് ശര്‍മ്മ പറഞ്ഞു. ജമ്മു കശ്മീരില്‍ നടന്ന പരിപാടിയില്‍ പരസ്യമായിട്ടായിരുന്നു ഇരു നേതാക്കളുടേയും അഭിപ്രായ പ്രകടനം. ജി23 റിബല്‍ സംഘത്തിലെ പ്രമുഖ നേതാക്കളാണ് ആനന്ദ് ശര്‍മ്മയും കപില്‍ സിബലും.
കോണ്‍ഗ്രസ് കഴിഞ്ഞ ദശാബ്ദത്തില്‍ ദുര്‍ബലമായെന്നും പുതിയ തലമുറ പാര്‍ട്ടിയുമായി ബന്ധപ്പെടണമെന്നും അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസിന്‍റെ നല്ല കാലം കണ്ട ഞങ്ങള്‍ വയസ്സാകുമ്ബോള്‍ പാര്‍ട്ടി ദുര്‍ബലമാവുന്നത് കാണാന്‍ ആഗ്രഹിക്കുന്നില്ല. പുതിയ തലമുറ പാര്‍ട്ടിയുമായി ബന്ധപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയിലെ നേതൃമാറ്റം ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തെഴുതിയ നേതാക്കാളാണ് ജി 23 എന്നറയിപ്പെടുന്നത്. ജി 23 എന്നാല്‍ ഗാന്ധി 23 എന്നാണെന്നാണ് സംഘത്തിലെ അംഗമായ രാജ് ബബ്ബാര്‍ ജമ്മുവിലെ റാലിയില്‍ പറഞ്ഞത്. കേരളത്തില്‍ നിന്നും ശശി തരൂര്‍, പിജെ കൂര്യന്‍ എന്നിവരും ഈ സംഘത്തില്‍ ഉള്‍പ്പെടുന്നു.