ഫ്രാൻസിസ് തടത്തിൽ

ന്യൂജേഴ്‌സി: ഫൊക്കാനയ്ക്കും നോർത്ത് അമേരിക്കൻ മലയാളികൾക്കും അഭിമാനമായി ചരിത്രത്തിൽ ആദ്യമായി ഫൊക്കാന വിമൻസ് ഫോറം 100 അംഗ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. വിമൻസ് ഫോറം ചെയർപേഴ്സൺ ഡോ. കല ഷഹിയുടെ നേതൃത്വത്തിലാണ് അമേരിക്കയിലെയും കാനഡയിലെയും വിവിധ സ്റ്റേറ്റുകളിൽ നിന്നായി 100 പേർ അടങ്ങുന്ന കമ്മിറ്റി രൂപീകരിച്ചത്.

അമേരിക്കൻ മലയാളി സംഘടനകളുടെ ചരിത്രത്തിൽ തന്നെ ഇത് ആദ്യമായിട്ടായിരിക്കും ഇത്തരമൊരു വലിയ വനിത നേതൃത്വ കൂട്ടായ്മക്ക് രൂപം നൽകുന്നത്. വിമൻസ് ഫോറത്തിന്റെ പ്രവർത്തനോദ്‌ഘാടനത്തിനു മുൻപ് തന്നെ ഒരു വലിയ പദ്ധതി നടപ്പിലാക്കി വിമൻസ് ഫോറം നേരത്തെ തന്നെ ചരിത്രം കുറിച്ചിരുന്നു.

ഫൊക്കാന വിമൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ തിരുവന്തപുരത്തെ കഴക്കൂട്ടത്ത് പ്രൊഫ.ഗോപിനാഥ് മൂതുകാടിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന മാജിക്ക് പ്ലാനറ്റിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാരുടെ ശാക്തീകരണത്തിനായി ആരംഭിച്ച കരിസ്മ എന്ന പദ്ധിതി നടപ്പിലാക്കുന്നതിനുള്ള സഹായം നൽകിക്കൊണ്ടേയിഒരുന്നു തങ്ങളുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. കരിസ്മ പദ്ധതി ഏറ്റെടുത്ത് നടത്തുന്നത് ഫൊക്കാനയും വിമൻസ് ഫോറവുമാണ്.

ഫൊക്കാനയുടെ പ്രവർത്തന രൂപരേഖകളിൽ ഊന്നൽ നൽകിയിരുന്ന സ്ത്രീ ശാക്തീകരണം എന്ന ആശയത്തിന് ഇതോടെ തുടക്കം കുറിക്കുകയാണ്. ഡോക്ടർമാർ, നഴ്സ് പ്രാക്ടീഷണർമാർ, ഫാർമസിസ്റ്റുമാർ, നഴ്സുമാർ, തുടങ്ങിയ ആതുര സേവന രംഗത്തു മികവ് തെളിയിച്ചവർ, എൻജിനീയറിഗ്, ഗവേഷണ, അധ്യാപന രംഗത്തും മികവ് തെളിയിച്ചവർ, എഴുത്തുകാർ, കാവയത്രികൾ, പ്രൊഫഷണൽ നർത്തകർ, ചിത്രകാരികൾ, തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിൽ ബുദ്ധിയും സാമർഥ്യവും മികവും തെളിയിച്ചവരും സംഘടനാ രംഗത്ത് നേതൃത്വം വഹിച്ചിട്ടുള്ളവരുമായ മികച്ച പ്രൊഫഷണലുകളാണ് വിമൻസ് ഫോറത്തിന്റെ തലപ്പത്തുള്ള ഈ 100 പേർ.

വിവിധ മേഖലകളിൽ മികവ് തെളിയിച്ചിട്ടുള്ള ഇവരുടെ നേതൃത്വത്തിൽ വരും ദിനങ്ങളിൽ അന്താരാഷ്ട്ര തലത്തിൽ നിരവധി പരിപാടികളാണ് ആവിഷ്ക്കരിച്ച് നടപ്പിലാക്കാനിരിക്കുന്നത്. ഇതിനായി ഫൊക്കാനയുടെ വിമൻസ് ഫോറത്തിന്റെ ഇന്റർനാഷണൽ കമ്മിറ്റിക്കും രൂപം നൽകിയിട്ടുണ്ട്.

ഫൊക്കാനയുടെ അഭിമാനമായി മാറിയ വിമൻസ് ഫോറം കമ്മിറ്റി വിപുലീകരിച്ചു വിമൻസ് ഫോറം ചെയർപേഴ്സൺ ഡോ. കല ഷഹിയെ ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ്,സെക്രെട്ടറി ഡോ.സജിമോൻ ആന്റണി, ട്രഷറർ സണ്ണി മറ്റമന, എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ജെയ്‌ബു മാത്യു, വൈസ് പ്രസിഡണ്ട് തോമസ് തോമസ്, അസോസിയേറ്റ്‌ സെക്രെട്ടറി ഡോ. മാത്യു വർഗീസ്, അസോസിയേറ്റ്‌ ട്രഷറർ വിപിൻ രാജ്, അഡിഷണൽ അസോസിയേറ്റ്‌ സെക്രെട്ടറി ജോജി തോമസ്, അഡിഷണൽ അസോസിയേറ്റ്‌ ട്രഷറർ ബിജു ജോൺ കൊട്ടാരക്കര, ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ് , ഇന്റർനാഷണൽ കോർഡിനേറ്റർ പോൾ കറുകപ്പള്ളിൽ, കൺവെൻഷൻ ചെയർമാൻ ചാക്കോ കുര്യൻ, കോർഡിനേറ്റർ ലീല മാരേട്ട്, മുൻ പ്രസിഡണ്ടുമാരായ ഡോ. എം. അനിരുദ്ധൻ, കമാൻഡർ ജോർജ് കൊരുത്, മന്മഥൻ നായർ, മറിയാമ്മ പിള്ള, ജി.കെ. പിള്ള, മാധവൻ ബി. നായർ, ട്രസ്റ്റി ബോർഡ് സെക്രെട്ടറി സജി പോത്തൻ, വൈസ് പ്രസിഡണ്ട് ബെൻ പോൾ,മുൻ ട്രസ്റ്റി ബോർഡ് ചെയർമാൻ ഡോ. മാമ്മൻ സി.ജേക്കബ്, ഫൌണ്ടേഷൻ ചെയർമാൻ ജോൺ പി. ജോൺ, അഡ്വസറി ബോർഡ് ചെയർമാൻ ടി.എസ്. ചാക്കോ തുടങ്ങിയവർ അഭിനന്ദിച്ചു.

ഫൊക്കാന വിമൻസ് ഫോറത്തെ ശാക്തീകരിയ്ക്കുന്നതിന്റെ ഭാഗമായി 100 വനിത നേതാക്കളുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിന് വിമൻസ് ഫോറത്തിന് പിന്തുണ നൽകിയ ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ്, സെക്രെട്ടറി ഡോ. സജിമോൻ ആന്റണി എന്നിവരെയും മറ്റ് കമ്മിറ്റി അംഗംങ്ങളുടെയും വിമൻസ് ഫോറം ചെയർമാൻ ഡോ.കല ഷഹി കൃതജ്ഞതയറിയിച്ചു.