മണ്ണാര്‍ക്കാട് (പാലക്കാട്​)​: വാഹനപരിശോധനക്കിടെ വന്‍ സ്​ഫോടക ശേഖരം പിടകൂടി. കോയമ്പത്തൂരില്‍നിന്ന്​ കടത്തിയ 6.25 ടണ്‍ ജലാറ്റിന്‍ സ്റ്റിക്കാണ്​ എക്​സൈസ്​ പിടികൂടിയത്​. ഒന്നര കോട​ിയോളം വില വരും.

രണ്ടുപേരെ കസ്റ്റഡിയിലെടുക്കുകയും തുടര്‍ നടപടികള്‍ക്കായി പൊലീസിന്​ കൈമാറുകയും ചെയ്​തു. സേലം ആത്തൂര്‍ സ്വദേശികളായ ഇളവരശനും കാര്‍ത്തിയുമാണ്​ പിടിയിലായത്​.

രഹസ്യവിവരം ലഭിച്ചതിന്‍റെ അടിസ്​ഥാനത്തില്‍ എക്​സൈസ്​ പ്രത്യേക സ്​ക്വഡ്​ മണ്ണാര്‍ക്കാട്ട്​​ വാഹന പരിശോധന നടത്തുന്നതിനിടെയാണ്​ സ്​ഫോടകശേഖരം പിടികൂടിയത്​. കോയമ്പത്തൂരില്‍നിന്ന്​ മത്തനും കാബേജുമായി വന്ന ലോറിയിലായിരുന്നു കടത്ത്​.

250 ​െപട്ടികളിലായായിരുന്നു 6.25 ടണ്‍ സ്​ഫോടകശേഖരം. മലപ്പുറം- കോഴിക്കോട്​ അതിര്‍ത്തിയില്‍ ​േലാഡ്​ എത്തിക്കാനായിരുന്നു ലോറിക്കാര്‍ക്കുണ്ടായിരുന്ന നിര്‍ദേശം. അവിടെനിന്ന്​ മറ്റൊരു വാഹനത്തില്‍ സ്​​േഫാടകവസ്​തുക്കള്‍ കടത്താനായിരുന്നു നീക്കമെന്ന്​ പൊലീസ്​ പറഞ്ഞു.