രാജ്യത്ത് പെട്രോള്‍- ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 24 പൈസയും ഡീസലിന് 16 പൈസയുമാണ് വര്‍ധിപ്പിച്ചത്. കൊച്ചിയില്‍ ഇന്ന് പെട്രോളിന് വില 91.23 രൂപയാണ്. ഡീസലിനാകട്ടെ 85.72 രൂപയും.

കഴിഞ്ഞ രണ്ട് ദിവസം ഇന്ധന വില വര്‍ധിച്ചിരുന്നില്ല. മുന്‍പുള്ള ദിവസങ്ങളിലും വില വര്‍ധനവ് തുടര്‍ന്നിരുന്നു. പാചക വാതകത്തിനും വില കൂട്ടുന്നുണ്ട്.

ആറ് രൂപയാണ് പെട്രോളിന് ഈ മാസം വര്‍ധിച്ചത്. ഡീസലിന് ആറ് രൂപ 12 പൈസയും ഈ മാസം കൂടി. 16 തവണയാണ് ഈ മാസം ഇന്ധന വില വര്‍ധിപ്പിച്ചത്. ഒന്‍പത് മാസത്തിനിടെ 22 രൂപയാണ് ഇന്ധന വിലയില്‍ ഉണ്ടായ ഉയര്‍ച്ച.