ഷിക്കാഗോ ∙ നോർത്തമേരിക്കയിൽ ആദ്യം രൂപം കൊണ്ട മലയാളി സംഘടനയായ ഷിക്കാഗോ മലയാളി അസോസിയേഷന്റെ ശാഖയായ വിമൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ വിമൻസ് ഡേ ആഘോഷപരിപാടികൾ മാർച്ച് 6 ശനിയാഴ്ച വൈകിട്ട് ഏഴിനു സൂമിലൂടെ നടത്തുന്നു.

കോവിഡ് 19 ഒരു വർഷം കഴിഞ്ഞിട്ടും ഗവൺമെന്റ് നിബന്ധനകൾ ഇപ്പോഴും നിലനിൽക്കുന്നതിനാലാണ് ഇത്തവണ വിമൻസ് ഡേ പരിപാടികൾ സൂമിലൂടെ നടത്തുന്നത്. പ്രസ്തുത പരിപാടിയിൽ അമേരിക്കയിലെയും കേരളത്തിലേയും പ്രമുഖ വ്യക്തികൾ ലൈവ് ആയി സംബന്ധിച്ച് യോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കും.

ഷിക്കാഗോ മലയാളി അസോസിയേഷൻ വിമൻസ് ഫോറം ഷിക്കാഗോയിലേയും പരിസരപ്രദേശങ്ങളിലേയും വനിതകളെ ഒരു കുടക്കീഴിൽ അണിനിരത്തി കൊണ്ടാണ് വിവിധങ്ങളായ പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പാക്കി വരുന്നത്.
ഇപ്രാവശ്യം വിമൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സൂമിലൂടെ പരിപാടി ചെയ്യുവാൻ സാധിക്കുന്നു എന്നത് അസോസിയേഷന് അഭിമാനകരമാണ്.

ഇപ്രാവശ്യത്തെ വിമൻസ് ഫോറം പരിപാടി Bold For Change എന്ന് നാമകരണം ചെയ്തുകൊണ്ടാണ് നടത്തുന്നത്. പ്രസ്തുത പരിപാടികളുടെ ജനറൽ കോർഡിനേറ്റർ ആയി റോസ് വടകര (708 662 0774) കോർഡിനേറ്റേഴ്സ് – ആഗ്നസ് മാത്യു, ജെസ്സി റിൻസി, ഷൈനി ഹരിദാസ്, ബീന കണ്ണൂക്കാടൻ, ജൂബി വള്ളിക്കളം, ഡോ. സിബിൾ ഫിലിപ്പ്, ഷാന മോഹൻ, ജോമോൾ ചെറിയതിൽ, ശ്രീദേവി പന്തള, ബ്രിജിറ്റ് ജോർജ്, സൂസൻ ഷിബു, സാറ അനിൽ എന്നിവരാണ്.
പ്രസ്തുത പരിപാടിയിലേക്ക് എല്ലാവരെയും പ്രസിഡന്റ് ജോൺസൺ കണ്ണൂക്കാടൻ, സെക്രട്ടറി ജോഷി വള്ളിക്കളം, വനിതാ പ്രതിനിധികളായ ലീല ജോസഫ്, മേഴ്സി കുര്യാക്കോസ് എന്നിവർ സ്നേഹപൂർവം ക്ഷണിക്കുന്നു.