സ്സിസാഗ∙ കാനഡയിലേക്ക് വരാനൊരുങ്ങുന്ന രാജ്യാന്തര വിദ്യാർഥികൾക്കായി സിറോ മലബാർ യൂത്ത് മൂവ്മെന്റ് (എസ്എംവൈഎം) മിസ്സിസാഗ രൂപത വിഷൻ 2021 ഓറിയന്റേഷൻ സെഷൻ ഒരുക്കുന്നു. സൂം വഴി ഒരുക്കുന്ന പരിപാടി ഫെബ്രുവരി 27 ശനിയാഴ്ച ഇന്ത്യൻ സമയം രാത്രി ഏഴരയ്ക്കാണ്. ടൊറന്റോ സമയം രാവിലെ ഒൻപതിന്.

മുൻ വർഷങ്ങളിൽ നിന്നു വ്യത്യസ്തമായി കേരളത്തിൽ നിന്ന് ഒട്ടേറെ വിദ്യാർഥികൾ കാനഡയിലേക്ക് വരുന്നതു പരിഗണിച്ചാണ് ഇത്തരമൊരു പരിപാടി ഒരുക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. വലിയ സ്വപ്നങ്ങളുമായി എത്തുന്ന രാജ്യാന്തര വിദ്യാർഥികൾ യാഥാർഥ്യങ്ങളുമായും കനേഡിയൻ സാഹചര്യങ്ങളുമായും പൊരുത്തപ്പെട്ട് പോകേണ്ട സാഹചര്യമുണ്ട്. ഇവിടെ ലഭിക്കുന്ന സ്വാതന്ത്ര്യം കുട്ടികൾ ദുരുപയോഗപ്പെടുത്താനുള്ള സാധ്യതകൾക്കൂടി മുന്നിൽക്കണ്ടാണു മാനസികമായ മുന്നൊരുക്കത്തിനു സാഹചര്യമൊരുക്കുന്നത്.

വിദ്യാഭ്യാസരീതി, പാർട്-ടൈം ജോലി സാധ്യതകൾ, പോസ്റ്റ് ഗ്രാജ്വേറ്റ് വർക് പെർമിറ്റ്, ജോലി കണ്ടെത്തൽ, ഇമിഗ്രേഷൻ തുടങ്ങിയ വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നത്. ഒപ്പം വിദ്യാർഥി സമൂഹത്തിനായി രൂപത ചെയ്യുന്ന സേവനങ്ങളെക്കുറിച്ചും ഇടവകകളെക്കുറിച്ചുമുള്ള വിവരങ്ങളും ലഭ്യമാക്കും. കഴിഞ്ഞവർഷം നടത്തിയൻ രാജ്യാന്തര വിദ്യാർഥികളുടെ വൻ സംഗമത്തിന്റെ വിജയത്തെത്തുടർന്നാണ് കോവിഡ് കാലഘട്ടത്തിലും ഇത്തരമൊരു സംരംഭത്തിനു രൂപതയിലെ യുവനജക്കൂട്ടായ്മ മുൻകയ്യെടുക്കുന്നത്.

വിവരങ്ങൾക്ക്: smym@syromalabarcanada.org