ഫൊക്കാന ടെക്‌സാസ് റീജിയന്റെ കോർഡിനേറ്ററായി ജോമോൻ ഇടയാടിയേയും, വിമൻസ് ഫോറം റീജിയണൽ കമ്മറ്റി ചെയർ പേഴ്സനായി ലിഡ തോമസിനെയും തെരഞ്ഞെടുത്തു. ടെക്സസ്സിൽ വിപുലമായ കമ്മറ്റികൾ ഉണ്ടാക്കുന്നതിന്റെ മുന്നോടിയായാണ് ഈ തെരഞ്ഞെടുപ്പ്.
ഫ്രണ്ട്സ് ഓഫ് പെയർലാന്റ് മലയാളീ കമ്മ്യുണിറ്റിയുടെ എക്സിക്യൂട്ടീവ് കമാറ്റിയംഗമായ ജോമോൻ ഇടയാടി കോട്ടയം സ്വദേശിയാണ്. ദീർഘകാലം കുവൈറ്റിലായിരുന്ന ഇദ്ദേഹം, ഇന്ത്യൻ ഓവർസീസ് കോണ്ഗ്രസ്സ് കമ്മറ്റിയുടെയും, സിറോ മലബാർ കാത്തലിക് അസോസിയേഷന്റെയും നേതൃത്വത്തിൽ ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ മാന്നാനം കെ.ഇ. കോളജിലിലെ മാഗസിൻ എഡിറ്റർ,യൂണിവേസിറ്റി യൂണിയൻ കൗണ്സിലർ, യൂത്ത് കോണ്ഗ്രസ് ഏറ്റുമാനൂർ നിയോജകമണ്ഡലം പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തന പരിചയമുള്ള ഇദ്ദേഹം ഹ്യുസ്റ്റനിലെ ഒരു വ്യവസായി കൂടിയാണ്.
ശ്രീമതി ലിഡ തോമസ് ഒക്കലാഹോമായിൽ നിന്നും ഹ്യുസ്റ്റനിലെ മിസോറി സിറ്റയിൽ എത്തി , ഹ്യുസ്റ്റനിലെ ബിസിനസ്, കല സാഹിത്യ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ്.ബാങ്കിങ് രംഗത്തു 30 വർഷത്തെ പ്രവർത്തന പരിചയമുള്ള ലിഡ സഹോദരൻ ലോയിഡ് ഡാനിയേലുമായി ചേർന്നു ഹ്യുസ്റ്റനിൽ ആരംഭിച്ച “ഡാനിയേൽ ടീം” എന്ന മോർട്ട്ഗേജ് കമ്പനി ഹ്യുസ്റ്റനിലെ പ്രധാനപ്പെട്ട മോർട്ഗേജ് കമ്പനികളിൽ ഒന്നാണ്. കൂടാതെ ഹ്യുസ്റ്റനിലും, ഓസ്റ്റിനിൽ നിന്നുമായി സംപ്രേഷണം ചെയ്യുന്ന ആശ റേഡിയോയുടെ സ്ഥാപകയും, ഡയറക്റ്ററുമാണ്.
ജോമോൻ ഇടയാടി, ലിഡ തോമസ്, എന്നിവരുടെ തെരഞ്ഞെടുപ്പ് ഫൊക്കാനായുടെ റീജിയനിലെ പ്രവർത്തനങ്ങൾക്കു മുതൽക്കൂട്ടാകുമെന്നു ഫൊക്കാന പ്രസിഡന്റ് ജോർജ്ജി വർഗീസ്, ട്രസ്റ്റീ ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, മുൻ പ്രസിഡന്റ് ജി.കെ. പിള്ള, റീജിയൻ വൈസ് പ്രസിഡന്റ് ഡോ. രഞ്ജിത് പിള്ള, ട്രസ്റ്റീ ബോർഡംഗം എബ്രഹാം ഈപ്പൻ, ഫൗണ്ടേഷൻ വൈസ് ചെയർമാൻ എറിക് മാത്യു എന്നിവർ അഭിപ്രായപ്പെട്ടു.