ന്യുയോർക്ക്: കേരള സെന്ററിന്റെ ആഭിമുഖ്യത്തിൽ ലോങ്ങ് ഐലന്റിലും പരിസരപ്രദേശത്തുമുള്ള നൂറോളം ആരോഗ്യ പ്രവർത്തകരെയും പോലീസ് ഉദ്യോഗസ്ഥരെയും അവരുടെ കോവിഡ് കാലത്തെ സ്തുത്യർഹമായ സേവനത്തെ വിലയിരുത്തി ആദരിചു. ഇതോടൊപ്പം  ആരോഗ്യ രംഗത്തെ വിവിധ മേഖലകളിലെ  വിദഗ്ദർ   പങ്കെടുത്ത സെമിനാറം സംഘടിപ്പിച്ചു.
ഫെബ്രുവരി 21 ഞായർ 5 മണിക്ക് ആരംഭിച്ച Zoom മീറ്റിംഗിൽ കേരള സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ തമ്പി തലപ്പിള്ളിൽ,  എംസി ആയി ജോസ് സ്റ്റീഫനെ ക്ഷണിച്ചുകൊണ്ട് പരിപാടിക്ക് തുടക്കമായി.  യൂത്ത് സെക്രട്ടറി ജെയ്‌മി എബ്രഹാം പ്രാർത്ഥനാ ഗാനം ആലപിച്ചു. പ്രസിഡന്റ് അലക്സ് കെ. എസ്തപ്പാൻ സ്വാഗതം ആശംസിച്ചു.
ന്യൂയോർക് സ്റേറ്റ്  സെനറ്റർ കെവിൻ തോമസും ഇന്ത്യൻ കോൺസൽ എ.കെ. വിജയകൃഷ്ണനും മുഖ്യ അതിഥികളായി പ്രസംഗിച്ചു. സെനറ്റർ കെവിൻ തോമസ് കേരള സെന്ററിനെ അഭിന്ദിച്ചുകൊണ്ടുള്ള സ്റ്റേറ്റ് പ്രൊക്ലമേഷൻ കൈമാറി.
GOPIO ചെയർമാൻ ഡോ. തോമസ് എബ്രഹാം, ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്, ലോക കേരള സഭ അംഗം ഇ. എം. സ്റ്റീഫൻ, ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസ്, ക്യാപ്റ്റൻ ഷിബു മധു (NYPD), അമേരിക്കൻ മലയാളി ലോ എൻഫോഴ്‌സ്‌മെന്റ്  യുനൈറ്റഡ് (AMLEU) പ്രസിഡന്റ്  തോമസ് ജോയി, ഡോ. ആഗ്നസ് തേറാടി (ഫ്രാൻസിസ്കൻ ഹെൽത്ത് SVP & CNO), ജോസ് കാടാപ്പുറം (കൈരളി ടീവി ഡയറക്ടർ), പ്രൊഫ. സുജ മോഹൻ (നഴ്സിംഗ് ഡയറക്ടർ HHC Queens), മേരി ഫിലിപ്പ് (ന്യൂ യോർക്ക് നേഴ്‌സസ് അസോസിയേഷൻ) എന്നിവർ വിശിഷ്ഠാതിഥികളായി പ്രസംഗിച്ചു. ആരോഗ്യ പ്രവർത്തകരെ വ്യക്തിപരമായി ആദരിച്ചുകൊണ്ടുള്ള ഈ മീറ്റിംഗ് ഒരു പ്രത്യേകതയായി പലരും അഭിപ്രായപ്പെട്ടു.
സെമിനാറിൽ കോവിഡ് 19 ആരോഗ്യത്തെ എങ്ങനെ ദോഷകരമായി ബാധിക്കുന്നു, ഹാർട്ട്, ലിവർ, കിഡ്നി മുതലായ ആന്തരാവയവങ്ങളെ എങ്ങനെ ബാധിക്കുന്നു  തുടങ്ങിയ വിഷയങ്ങളിൽ ഡോ. റോബിൻ കോശി (infectious disease), ഡോ. രാജൻ കൃഷ്ണമണി (കാർഡിയോളജി), ഡോ. മധു ഭാസ്കരൻ (നെഫ്രോളജി), ഡോ. സഞ്ജയ സതാപതി (ഹെപ്പറ്റോളജി), ഡോ. രാജീവ് ജയദേവൻ (കേരള), ഡോ. പി.വി. ചെറിയാൻ (ബഹ്‌റൈൻ), ഡോ. ആഗ്നസ് തേറാടി ( ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ) എന്നിവർ സംസാരിച്ചു.
സദസ്യരിൽ നിന്നുള്ള    ചോദ്യങ്ങൾക്ക്  അവർ മറുപടിയും നൽകി.  ഡോ. മധു ഭാസ്ക്കരൻ ആയിരുന്നു സെമിനാറിന്റെ മോഡറേറ്റർ.

കേരള സെന്റർ ഡയറക്ടേഴ്‌സ് എബ്രഹാം തോമസ്, രാജു തോമസ്, പി.ടി. പൗലോസ്, ജെയിംസ് തോട്ടം, മാത്യു വാഴപ്പള്ളി എന്നിവർ അണിയറയിൽ പ്രവർത്തിച്ചു. കേരള സെന്റർ സെക്രട്ടറി ജിമ്മി ജോൺ എല്ലാവർക്കും നന്ദി പറഞ്ഞു.