-സണ്ണി മാളിയേക്കൽ

ഡാളസ് ;അമേരിക്കൻ മലയാളികളുടെ വിവാഹ തട്ടിപ്പുകൾ വർധിക്കുന്നതായി പരാതിയുയരുന്നു .അടുത്തയിടെ ഒരു അമേരിക്കൻ മലയാളി യുവാവ് നടത്തിയ വിവാഹത്തട്ടിപ്പിനിരയായ പാവപെട്ട ഒരു നഴ്സിംഗ് ബിരുദധാരിയായ മലയാളി പെൺകുട്ടിയുടെ കഥ കേരളലിയിപ്പിക്കുന്നതാണ്.

.കോതമംഗലം (നെല്ലിമറ്റം) മാറാഞ്ചേരി പുത്തത്ത് എം സി മത്തായിയുടെ മകൻ ബെന്നി മാത്യുവാണ് വിവാഹ തട്ടിപ്പ് നടത്തിയതെന്നാണ് പരാതി. വിസിറ്റിങ് വിസയിൽ അമേരിക്കയിലെ നോർത്ത് കരോളിനായിൽ എത്തിയ ബെന്നി ഒരു മലയാളി റസ്റ്റോറൻറ് ജോലി ലഭിക്കുകയും, 2014 മാർച്ച് 14, തീയതി നോർത്ത് കരോളിന യിലെ ഓറഞ്ച് കൗണ്ടി യിൽ വച്ച് പോർട്ടോറിക്കൻ വംശജയായ വനേസ ലീ പെർഡോമോയെ വിവാഹം കഴിക്കുകയും ചെയ്തു.

2015 കണ്ടീഷണൽ ഗ്രീൻകാർഡ് ലഭിച്ച ബെന്നി മാത്യൂസ് നാട്ടിലെത്തുകയും “എം ഫോർ മാരി “മുഖാന്തരം കൂത്താട്ടുകുളത്തെ ഒരു സാധാരണ കർഷക കുടുംബത്തിൽ ഒരു ബിഎസ്സി നേഴ്സിങ് പാസായ സാധു പെൻ‌കുട്ടിയെ വിവാഹം കഴിക്കുകയും ചെയ്തു. പതിനഞ്ചു ദിവസത്തെ അവധിക്ക് ശേഷം അമേരിക്കയിലേക്ക് തിരിച്ചുപോയ ബെന്നി പിന്നീട് വരുന്നത് 2016 ലാണ്. തന്നെ അമേരിക്കയിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുമോ എന്ന് ചോദിച്ചപ്പോൾ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും “എൻറെ അപ്പയേയും അമ്മയേയും നോക്കുവാൻ ആണ് നിന്നെ കല്യാണം കഴിച്ചത് “എന്ന് ഭീഷിണിപ്പെടുത്തി കോതമംഗലത്തെ വീട്ടിൽ ഹൗസ് അറസ്റ്റിൽ ആക്കി മൊബൈൽ ഫോൺ എടുത്തു മാറ്റുകയും ചെയ്തു .മാത്രമല്ല പവർ ഓഫ് അറ്റോണി പ്രകാരം വിവാഹ മോചനത്തിന് ശ്രമിച്ചു. സത്യാവസ്ഥ മനസ്സിലാക്കിയ കോടതി വിവാഹ മോചന കേസ് തള്ളുകയും ചെയ്തു.

തൻറെ സ്ത്രീധനം ആയി കിട്ടിയ 72 പവൻ സ്വർണം വിറ്റ് കിട്ടിയ തുക അമേരിക്കയിലേക്ക് കടത്തി ഫാമിലി ഡോളർ എന്ന ഒരു ബിസിനസ് സ്ഥാപിക്കുവാൻ ശ്രമിച്ചു എന്നും പെൺകുട്ടി മനസ്സിലാക്കി. ഇതിനോടകം ഈ ചതി മനസ്സിലാക്കിയ നല്ലവരായ സുഹൃത്തുക്കളും നാട്ടുകാരും കോതമംഗലം പോലീസ് സ്റ്റേഷൻ ചേർന്ന് കേസ് ഫയൽ ചെയ്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തു .ഇതിനെത്തുടർന് ബെന്നിയുടെ കോതമംഗലത്തെ വീട്ടിലെത്തി തെളിവെടുത്ത് പോലീസുകാർക്ക് സത്യസ്ഥിതി ബോധ്യപ്പെടുകയും ചെയ്തു .

ക്രൂരമായ വിവാഹ തട്ടിപ്പ് നടത്തിയ ബെന്നിയുടെ വിവരങ്ങൾ എൻആർഐ സെല്ലിലേക്ക് വിടുകയും ലുക്കൗട്ട് നോട്ടീസ് വഴി ഇപ്പോൾ അറസ്റ്റിനുള്ള ശ്രമം നടന്നുവരുന്നു. ഇതിനോടകം ഡൽഹിയിലെ വനിതാകമ്മീഷനും പരാതികൾ അയച്ചു കഴിഞ്ഞു. കൃത്യമായ ഇടപെടലുകളുടെ പോലീസ് ഡിപ്പാർട്ട്മെൻറ് എല്ലാ പഴുതുകളും അടച്ചാണ് ബെന്നിയെ കൂട്ടരെയും അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നത്.

വിവരങ്ങൾ മനസ്സിലാക്കിയ അമേരിക്കയിലെ മലയാളി സമൂഹം ഞെട്ടിയിരിക്കുകയാണ്. ഇത്തരം തട്ടിപ്പുകൾ നടക്കുന്നതായി ഇതിനകം തന്നെ നിരവധി പരാതികൾ ഉയർന്നിട്ടുണ്ട്. ഇതിനെതിരെ ബോധവത്കരണം നടത്തുന്നതിനും ,അമേരിക്കൻ മലയാളി സമൂഹത്തിനു തന്നെ അപമാനകരമായ ഇത്തരം തട്ടിപ്പുകൾ ഇനിയും ആവർത്തിക്കാതിരിക്കുന്നതിനു സഹായകരമായ അടിയന്തിര നടപടിയെടുക്കണമെന്നും അമേരിക്കൻ മലയാളി സമൂഹത്തോടു ഡാളസിലെ ആദ്യകാല പ്രവാസിയും, വ്യവസായ പ്രമുഖനും , സാമൂഹിക സാംസ്കാരിക പ്രവർത്തകനും ,എഴുത്തുകാരനും , ഇന്ത്യ പ്രസ് ക്ലബ്‌ നോർത്ത് ടെക്സാസ് ചാപ്റ്റർ പ്രസിഡന്റുമായ സണ്ണി മാളിയേക്കൽ അഭ്യർത്ഥിച്ചു