ചവറ : ചവറയില്‍ ക്ഷേത്രത്തിലും വ്യാപാരസ്ഥാപനത്തിലും മോഷണം വ്യാപകമാകുന്നു . ചവറ നല്ലെഴുത്ത് ജങ്‌ഷനിലുള്ള അരത്തകണ്ഠന്‍ ക്ഷേത്രത്തിലെ കാണിക്കവഞ്ചി തകര്‍ത്താണ് മോഷണം. ഏകദേശം പതിനയ്യായിരം രൂപ മോഷണം പോയതായി കണക്കാക്കുന്നു.

മുകുന്ദപുരം ക്ഷേത്രത്തിന് സമീപം പലചരക്കുകടയില്‍ ഹെല്‍മെറ്റ് ധാരികളായ മൂന്നു യുവാക്കള്‍ നാലായിരത്തിലധികം രൂപ തട്ടിയെടുത്തതായിട്ടാണ് പരാതി. വൈകീട്ട് ഏഴുമണിയോടെ ബൈക്കിലെത്തിയ സംഘം സാധനങ്ങള്‍ വാങ്ങാനെന്ന രീതിയില്‍ കടയുടമയെ സമീപിക്കുകയും പണം തട്ടിയെടുക്കുകയുമായിരുന്നു .