കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കൂടുതല്‍ സംസ്ഥാനങ്ങള്‍. കേരളത്തിലും മഹാരാഷ്ട്രയിലും നിന്നുള്ള യാത്രക്കാര്‍ക്ക് നെഗറ്റീവ് ആര്‍ടി പിസിആര്‍ പരിശോധന ഫലം നിര്‍ബന്ധമാണെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍ അറിയിച്ചു. 72 മണിക്കൂര്‍ കഴിയാത്ത പരിശോധന ഫലമാണ് ഹാജരാക്കേണ്ടത്.

നേരത്തെ കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സമാന നടപടിയിലേക്ക് രാജസ്ഥാനും കടന്നിരിക്കുന്നത്. നിലവില്‍ കൊവിഡ് രൂക്ഷമായ ആദ്യ രണ്ട് സംസ്ഥാനങ്ങളില്‍പ്പെട്ടതാണ് കേരളവും മഹാരാഷ്ട്രയും. ഈ പശ്ചാത്തലത്തിലാണ് പുതിയ നടപടി.