മസ്‌കറ്റ്: കോവിഡ് പ്രതിരോധത്തിന് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍. കമ്ബനിയുടെ 2 ലക്ഷം ഡോസ് വാക്‌സിനാണ് ഒമാന്‍ ബുക്ക് ചെയ്തിരിക്കുന്നത്. ഒമാന്‍ ആരോഗ്യമന്ത്രി ഡോ. അഹമ്മദ് മുഹമ്മദ് അല്‍ സെയ്ദി വ്യാഴാഴ്ചയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സര്‍ക്കാരിന് ആവശ്യമുള്ള വാക്‌സിന്‍ ലഭിച്ചുകഴിഞ്ഞാല്‍ വാക്സിനുകള്‍ സ്വകാര്യമേഖലയ്ക്ക് വിതരണം ചെയ്യുമെന്നും സുപ്രീം കമ്മിറ്റി വാര്‍ത്താസമ്മേളനത്തിനിടെ അല്‍ സെയ്ദി പറഞ്ഞു. കൊറോണ വൈറസിന്റെ പുതിയ വകഭേദത്തെ പ്രതിരോധിക്കുന്നതില്‍ വാക്‌സിന്‍ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്.

ആഗോള തലത്തില്‍ വാക്‌സിനുകളുടെ കുറവ് അനുഭവപ്പെടുന്നുണ്ടെന്നും 30 ലോകരാജ്യങ്ങളില്‍ ആദ്യമായി വാക്‌സിന്‍ സ്വീകരിച്ച രാജ്യങ്ങളിലൊന്നാണ് ഒമാനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ജനസംഖ്യയുടെ 60 ശതമാനം പേര്‍ക്കും കുത്തിവയ്പ്പ് നല്‍കാന്‍ ആരോഗ്യ മന്ത്രാലയം നീക്കം നടത്തുന്നുണ്ട്. ഒമാനിലെ ജനസംഖ്യയുടെ 60 ശതമാനം പേരിലും വാക്‌സിനേഷന്‍ നടത്താനാണ് നീക്കം. നിലവില്‍ മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്കും 20 ശതമാനം പേര്‍ക്കും കുത്തിവയ്പ്പ് നല്‍കുകയാണ് പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.