രാജ്യാന്തര ടി-20യിൽ ഏറ്റവുമധികം സിക്സർ അടിച്ച താരമെന്ന റെക്കോർഡ് ഇനി ന്യൂസീലൻഡ് ഓപ്പണർ മാർട്ടിൻ ഗപ്റ്റിലിന്. ഇന്ത്യൻ വൈസ് ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശർമ്മയെയാ്ണ് ഗപ്റ്റിൽ മറികടന്നത്. ഓസ്ട്രേലിയക്കെതിരായ രണ്ടാം ടി-20യിലായിരുന്നു ഗപ്റ്റിലിൻ്റെ റെക്കോർഡ് പ്രകടനം. നിലവിൽ 132 സിക്സറുകളാണ് ഗപ്റ്റിലിന് ഉള്ളത്. രോഹിത് ആകെ അടിച്ചത് 127 സിക്സറുകളാണ്.

മത്സരത്തിൽ 50 പന്തുകൾ നേരിട്ട ഗപ്റ്റിൽ 97 റൺസെടുത്താണ് പുറത്തായത്. 8 സിക്സറുകക്കുടെ അകമ്പടിയോടെയായിരുന്നു ഈ പ്രകടനം. ഇതാണ് താരത്തെ റെക്കോർഡ് പട്ടികയിൽ ഒന്നാമത് എത്തിച്ചത്. 96 ടി-20കളിൽ നിന്നാണ് ഗപ്റ്റിലിൻ്റെ നേട്ടം. അതേസമയം, മത്സരങ്ങളാണ് രോഹിത് കളിച്ചിട്ടുള്ളത്.

ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗൻ (113), ന്യൂസീലൻഡ് താരം കോളിൻ മൺറോ (107), വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയിൽ (105) എന്നിവരാണ് പിന്നീടുള്ള സ്ഥാനങ്ങളിൽ ഉള്ളത്.

അതേസമയം, മത്സരത്തിൽ 4 റൺസിന് ന്യൂസീലൻഡ് വിജയിച്ചിരുന്നു. ഗപ്റ്റിലിനൊപ്പം ക്യാപ്റ്റൻ കെയിൻ വില്ല്യംസണും (53), ജിമ്മി നീഷമും (16 പന്തിൽ 45) തിളങ്ങിയപ്പോൾ നിശ്ചിത 20 ഓവറിൽ 219 റൺസാണ് ന്യൂസീലൻഡ് കുറിച്ചത്. മറുപടി ബാറ്റിംഗിൽ 113 റൺസെടുക്കുന്നതിനിടെ 6 വിക്കറ്റുകൾ നഷ്ടമായ ഓസീസിനെ മാർക്കസ് സ്റ്റോയിനിസും ഡാനിയൽ സാംസും ചേർന്ന് ലക്ഷ്യത്തിനരികെ എത്തിക്കുകയായിരുന്നു. സ്റ്റോയിനിസ് 37 പന്തിൽ 78 റൺസും സാംസ് 15 പന്തിൽ 41 റൺസും നേടി.