നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറാൻ ഉത്തരവ്. ലണ്ടനിലെ വെസ്റ്റ് മിൻസ്റ്റർ കോടതിയുടേതാണ് ഉത്തരവ്. നീരവ് മോദിയെ വിട്ടുകിട്ടാൻ ഇന്ത്യ ഉയർത്തിയ വാദങ്ങൾ അംഗീകരിച്ചുകൊണ്ടാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

നീരവ് മോദിക്കെതിരായ ഹാജരാക്കിയ തെളിവുകളിൽ കഴമ്പുണ്ടെന്ന് പ്രഥമ ദൃഷ്ട്യാ വ്യക്തമാണെന്നും ഇത് ഇന്ത്യയിൽ വിചാരണ ചെയ്യപ്പെടേണ്ടതാണെന്നും ജഡ്ജ് സാമുവൻ ഗൊസീ പറഞ്ഞു. ആർതർ റോഡ് ജയിലിലെ ബറാക്ക് 12 ൽ സാഹചര്യങ്ങൾ തൃപ്തികരമാണെന്നും നിലവിൽ ലണ്ടനിൽ നീരവ് മോദി കഴിയുന്ന ജയിലിനേക്കാൾ നല്ലതാണെന്നും ജഡ്ജി നിരീക്ഷിച്ചു.

വിധിക്കെതിരെ നീരവ് മോദിക്ക് യു.കെ. ഹൈക്കോടതിയിൽ അപ്പീൽ നൽകാമെന്നും വെസ്റ്റ് മിൻസ്റ്റർ കോടതി പറഞ്ഞു.