ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും കോൺഗ്രസ് നേതക്കളെയും വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്റെ സ്വീകാര്യത പ്രതിപക്ഷത്തിന് അസ്വസ്ഥതയുണ്ടാക്കുകയാണ്. അതുകൊണ്ട് രാഹുൽ ഗാന്ധി അസാധാരണ നടപടികൾ ചെയ്യുന്നു.

രാഹുൽ ഗാന്ധി കേരളത്തോട് കാട്ടുന്ന താൽപ്പര്യത്തിന് നന്ദിയെന്ന് പറഞ്ഞ് പരിഹസിച്ച മുഖ്യമന്ത്രി, രാഹുൽ ഗാന്ധി ട്രാക്ടറോടിക്കുന്നുവെന്നും കടലിൽ നീന്തുന്നുവെന്നും പരിഹസിച്ചു. ഡൽഹിയിലെ കർഷക സമരത്തെ അവഗണിച്ച് കേരളത്തിൽ വന്നു പിന്തുണ പ്രഖ്യാപിക്കുകയാണ് രാഹുല് ചെയ്തതെന്ന് മുഖയമന്ത്രി ഇക്കാര്യ വ്യകതമാക്കി.

1990ലെ നവ ഉദാരവൽക്കരണ നയങ്ങളെ തുടർന്നാണ് കർഷക ആത്മഹത്യകൾക്ക് തുടക്കമിട്ടത്. ബി ജെപി നടപ്പാക്കുന്നത് കോൺഗ്രസ് നയങ്ങളാണ്. വയനാട് ജില്ലയിൽ സംഭവിച്ചത് എന്തെന്ന് മനസിലാക്കാൻ രാഹുൽ ഗാന്ധി തയ്യാറാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വയനാട്ടിലെ കാപ്പി, കുരുമുളക് കൃഷികൾ തകർന്നത് എങ്ങനെയെന്നു മനസിലാക്കണം. ലക്ഷക്കണക്കിന് കർഷകരുടെ രക്തം കോൺഗ്രസിന്റെ കൈകളിൽ പറ്റിയിരിക്കുന്നു. ഈ പാതകങ്ങൾക്ക് രാഹുൽ ഗാന്ധി നിരുപാധികം മാപ്പു പറയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

യോഗി ആദിത്യ നാഥിനും വിമർശനമുണ്ട്. ഈ നാടിനെപ്പറ്റിയവർ മനസിലാക്കിയിട്ടില്ലെന്ന് പിണറായി വിജയൻ പറഞ്ഞു. കേരളത്തിലെ അതിഥി തൊഴിലാളികളിൽ 15% യുപിയിൽ നിന്നുളളവരാണ്. അവരോട് ട് ചോദിച്ചാൽ കേരളത്തെക്കുറിച്ചറിയാമെന്ന് പിണറായി പറഞ്ഞു. യുപിയിലെ വർഗീയ ലഹളയും അതിക്രമങ്ങളും വിവരിച്ചുകൊണ്ടാണ് മുഖ്യമന്ത്രി യോഗിക്ക് മറുപടി നൽകിയത്. കൊവിഡ് കണക്കുകളും നിരത്തി.

‘കരളത്തിന് അർഹതപ്പെട്ട നികുതി വരുമാനം നൽകാൻ പോലും കേന്ദ്രം തയ്യാറാവുന്നില്ല. ഒരു രൂപ നികുതി പിരിച്ചാൽ 50 പൈസ പോലും തരുന്നില്ല. ഇതിനിടയിലും പുതിയ വികസന മാതൃക കേരളം സൃഷ്ടിച്ചു. കേരളം പിന്തുടരുന്നത് യുപി മാതൃകയല്ല. ഇവരുടെ സർട്ടിഫിക്കറ്റ് ലക്ഷ്യമിട്ടല്ല മുന്നോട്ടു പോകുന്നത് . ഇവിടുത്തെ ജനങ്ങൾ അതാഗ്രഹിക്കുന്നുമില്ല’-മുഖ്യമന്ത്രി പറഞ്ഞു.