ആലപ്പുഴ വയലാറിൽ ആർഎസ്എസ് പ്രവർത്തകൻ നന്ദു കൃഷ്ണ കൊല്ലപ്പെട്ട സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ആക്രമണത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

അതേസമയം, സംഭവത്തിൽ എട്ട് എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിലായി. സുനീർ, അബ്ദുൾ ഖാദർ, യാസിർ, മുഹമ്മദ് അനസ്, നിഷാദ്, റിയാസ്, ഷാജുദ്ദീൻ, അൻസിൽ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.