കൊവിഡ് പ്രതിരോധ വാക്സിന്‍ വിതരണത്തിന്റെ രണ്ടാംഘട്ടത്തില്‍ 27 കോടി പേര്‍ക്ക് വാക്‌സിന്‍ കുത്തിവയ്ക്കാനാണ് ലക്ഷ്യമിടുന്നത്. ഇതില്‍ പത്തുകോടിയിലേറെ പേര്‍ 60 കഴിഞ്ഞവരായിരിക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദിയും 60 കഴിഞ്ഞ മുഖ്യമന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍ തുടങ്ങിയവരും ഈ ഘട്ടത്തില്‍ വാക്‌സിന്‍ സ്വീകരിക്കുമെന്നാണ് വിവരം.

ജനുവരി 16ന് ആരംഭിച്ച ആദ്യഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകരും മുന്നണിപോരാളികള്‍ക്കുമായി മൂന്നുകോടി പേര്‍ക്ക് നല്‍കാനാണ് ലക്ഷ്യമിട്ടത്. ഇത് പുരോഗമിക്കുന്നതിനിടെയാണ് രണ്ടാംഘട്ടം പ്രഖ്യാപിച്ചത്. ഇതുവരെ വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം 1.21 കോടി കടന്നു. ഇതില്‍ 64ലക്ഷം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഒരു ഡോസ് നല്‍കി. 13 ലക്ഷം പേര്‍ക്ക് രണ്ടാംഡോസും നല്‍കി. മുന്‍നിരപോരാളികളില്‍ 42 ലക്ഷം പേര്‍ക്കാണ് ആദ്യ ഡോസ് നല്‍കിയത്.