മുംബൈ: കടുത്ത തുമ്മലും ശ്വാസം മുട്ടും അലട്ടിയതിനെതുടര്‍ന്ന് കോവിഡ് പരിശോധനക്കായി ആശുപത്രിയിലെത്തിയ പെണ്‍കുട്ടിയുടെ നെഞ്ചിനുള്ളില്‍നിന്ന് പുറത്തെടുത്തത് 3. സെ.മീ നീളമുള്ള പിന്‍. രണ്ട് വര്‍ഷം മുമ്ബ് അബദ്ധത്തില്‍ വിഴുങ്ങിയ പിന്നാണ് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്.

കോവിഡിന് സമാനമായ ശാരീരിക അസ്വസ്ഥതകളും ലക്ഷണങ്ങളും അലട്ടിയതോടെയാണ് വീട്ടുകാര്‍ പെണ്‍കുട്ടിയെ പരിശോധനക്കായി മുംബൈയിലെ സെന്‍ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിലെത്തിച്ചത്.

എന്നാല്‍ സംശയം തോന്നിയ ഡോക്ടര്‍മാര്‍ എക്സ്റേ എടുത്തപ്പോഴാണ് പിന്‍ കണ്ടെത്തിയത്. തുടര്‍ന്ന് ശസ്ത്രക്രിയ വഴിയാണ് പിന്‍ പുറത്തെടുത്തത്. ‘ശസ്ത്രക്രിയക്ക് ശേഷം പെണ്‍കുട്ടി പൂര്‍ണ ആരോഗ്യവതിയാണ്, 48 മണിക്കൂറിന് ശേഷം അവര്‍ ആശുപത്രി വിടും’ -ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോ.ഷാ പറഞ്ഞു.