തിരുവനന്തപുരം: പി എസ് സി റാങ്ക് പട്ടികകളുടെ വലിപ്പം കുറക്കാന്‍ നടപടി തുടങ്ങിയതായി പി എസ് സി ചെയര്‍മാര്‍. പട്ടികയില്‍ ഉള്‍പ്പെടുന്നവരുടെ എണ്ണം കുറയ്ക്കും. അഞ്ചിരട്ടിയില്‍ അധികം പേരെ ഉള്‍പ്പെടുത്തുന്നത് ഒഴിവാക്കും. മെയിന്‍, സപ്ലിമെന്ററി ലിസ്റ്റുകളിലെ എണ്ണമാണ് കുറയ്ക്കുന്നത്. പി എസ് സി ചെയര്‍മാന്‍ എം കെ സക്കീറാണ് തീരുമാനങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്.

ഉദ്യോഗാര്‍ത്ഥികളുടെ എണ്ണം വന്‍തോതില്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. സ്‌ക്രീനിംഗ് പരീക്ഷകള്‍ ഉദ്യോഗാര്‍ത്ഥികള്‍ കാലങ്ങളായി ആവശ്യപ്പെടുന്നതാണ്. അപേക്ഷിക്കുന്ന കാറ്റഗറിയിലേയ്ക്ക് മാത്രമായിരിക്കും സ്‌ക്രീനിംഗ് ടെസ്റ്റുകള്‍ നടത്തുക. അപേക്ഷ നല്‍കുന്നവരില്‍ പലരും പരീക്ഷ എഴുതുന്നില്ലെന്നും ചെയര്‍മാന്‍ ചൂണ്ടിക്കാട്ടി.