തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ ഐ​ശ്വ​ര്യ കേ​ര​ള യാ​ത്ര​യു​ടെ സ​മാ​പ​ന​ത്തി​ലെ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ പ്ര​സം​ഗ​ത്തി​നെ​തി​രേ വി​മ​ര്‍​ശ​ന​വു​മാ​യി സി​പി​എം. രാ​ഹു​ലി​ന്‍റെ പ്ര​സം​ഗം ബി​ജെ​പി റി​ക്രൂ​ട്ട്മെ​ന്‍റ് ഏ​ജ​ന്‍റി​നെ​പ്പോ​ലെ​യെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് വി​മ​ര്‍​ശി​ച്ചു. യു.ഡി.എഫ് ജാഥാസമാപനത്തില്‍ ബി.ജെ.പിയെപ്പറ്റി പറയാതിരുന്നത് കേന്ദ്രനിര്‍ദേശപ്രകാരമാണ്. സംസ്ഥാന സര്‍ക്കാരിനെതിരായ രാഹുലിന്‍റെ ആക്ഷേപങ്ങള്‍ തരംതാണത്.

വിദേശട്രോളറുകള്‍ക്ക് കടല്‍ തീറെഴുതിക്കൊടുത്തത് കോണ്‍ഗ്രസെന്നും സി.പി.എം പറഞ്ഞു. ഇടതുപക്ഷത്തെ വിമര്‍ശിക്കാന്‍ ബിജെപിയുടെ അതേ ഭാഷയാണ് ഉപയോഗിച്ചത്. ഇത് കോണ്‍ഗ്രസിന്‍റെ വര്‍ഗീയ വിധേയത്വം കാണിക്കുന്നതാണ്.‌ രാഹുലിന്‍റെ ഈ നിലപാട് ഞെട്ടിക്കുന്നതാണ്. രാഹുലിന്‍റെ ഈ മലക്കം മറിച്ചില്‍ ബിജെപിയുമായുള്ള രഹസ്യധാരണയുടെ ഭാഗമാണെന്നും സിപിഎം സംശയിക്കുന്നു. ബിജെപിക്കെതിരെ രാഹുല്‍ ഗാന്ധി നേരിയ വിമര്‍ശനം പോലും ഉന്നയിച്ചില്ല. സ്വര്‍ണക്കടത്ത്, തൊഴിലില്ലായ്മ പരാമര്‍ശങ്ങള്‍ തരംതാണതെന്നാണ് സിപിഎം വിമര്‍ശനം.

കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ളെ വി​മ​ര്‍​ശി​ക്കു​ന്ന​തി​ല്‍ രാ​ഹു​ല്‍ മ​ല​ക്കം മ​റി​ഞ്ഞി​രി​ക്കു​ക​യാ​ണ്. ഇ​ട​തു​പ​ക്ഷ​ത്തി​നെ​തി​രെ ക​ട​ന്നാ​ക്ര​മി​ക്കു​ന്ന​തി​ല്‍ രാ​ഹു​ലി​ന് ബി​ജെ​പി​യു​ടെ അ​തേ ശ​ബ്ദ​മാ​ണ് ഉ​ള്ള​തെ​ന്നും സി​പി​എം പ​രി​ഹ​സി​ച്ചു.

സാമ്ബത്തിക തട്ടിപ്പുകേസില്‍ ജാമ്യത്തില്‍ നില്‍ക്കുന്നയാളാണ് രാഹുലെന്നും സിപിഎം വിമര്‍ശിച്ചു. കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രിയെയും കടന്നാക്രമിച്ചായിരുന്നു ഇന്നലെ രാഹുലിന്‍റെ ശംഖുമുഖം പ്രസംഗത്തിന്‍റെ തുടക്കം. പിന്നാലെ കേരള സര്‍ക്കാരിനെയും സിപിഎമ്മിനെയും അതിരൂക്ഷമായ ഭാഷയില്‍ രാഹുല്‍ വിമര്‍ശിച്ചു. ഇതാദ്യമായി ആയിരുന്നു രാഹുല്‍ പിണറായി വിജയനെ ഈ മട്ടില്‍ വിമര്‍ശിച്ചത്.