ഇനി മുതല്‍ വാഹന പരിശോധനകള്‍ കര്‍ക്കശമാക്കും. നിരത്തുകളില്‍ പരിശോധനകള്‍ കര്‍ശനമാക്കാന്‍ അത്യാധുനിക കണ്‍ട്രോള്‍ റൂമുകള്‍ തയ്യറാക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പെന്നാണ് വിവരം. അതിനാല്‍ ഇനി മുതല്‍ വാഹനങ്ങളുടെ അമിതവേഗത മാത്രമല്ല ഇന്‍ഷുറന്‍സ് ഇല്ലാത്തതടക്കം റോഡിലെ മറ്റ് ഗതാഗത നിയമലംഘനങ്ങളും ഒപ്പിയെടുക്കുന്ന ക്യാമറകളാണ് വരുന്നത്. പ്രധാന പാതകളിലെ സ്ഥിരം അപകടകേന്ദ്രങ്ങളിലാണ് ഈ ക്യാമറകള്‍ വരിക.

പാതകളില്‍ 700 ക്യാമറകളാണ് ആദ്യഘട്ടത്തില്‍ സ്ഥാപിക്കുകയെന്നാണ് വിവരം. ക്യാമറയില്‍ പതിയുന്ന നിയമ ലംഘനങ്ങള്‍ക്ക് തപാല്‍ വഴി നോട്ടീസ് നല്‍കും. പിഴയടക്കേണ്ടത് ഉള്‍പ്പെടെ മറ്റ് നിയമനടപടികള്‍ നേരിടേണ്ടതായും വരും. ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍, ഹെല്‌മെറ്റ് ധരിക്കാത്തവര്‍ സീറ്റ് ബെല്റ്റ് ഇടാത്തവര്‍, കൃത്യമായ നമ്ബര്‍പ്ലേറ്റ് ഇല്ലാത്തവര്‍ തുടങ്ങിയ ഗതാഗതനിയമലംഘനങ്ങള്‍ കണ്ടെത്തലാണ് പ്രധാനലക്ഷ്യം.