കൊച്ചി: ഗോദ്റെജ് ആന്റ് ബോയ്സ്  സ്‌ക്കിഡോ ബ്രാന്‍ഡില്‍ പുതിയ സ്മാര്‍ട്ട് കിച്ചണ്‍ ഫിറ്റിങ്സ് ആന്റ് സിസ്റ്റംസ് അവതരിപ്പിച്ചു. ഇന്ത്യയ്ക്കു വേണ്ടി രൂപകല്‍പന ചെയ്ത് ഇന്ത്യയില്‍ നിര്‍മിച്ച  സ്‌ക്കിഡോ ബ്രാന്‍ഡില്‍ കിച്ചണ്‍ ഡ്രോയറുകളും ഓര്‍ഗനൈസറുകളും അടക്കം ഒന്‍പത് ഉല്‍പന്നങ്ങളാണുള്ളത്. വിവിധ രീതിയിലുള്ള പാചകങ്ങള്‍ക്കായി ഇന്ത്യന്‍അടുക്കള ഉപയോഗിക്കുന്നതിനെ കുറിച്ചു കമ്പനി നടത്തിയ ഗവേഷണങ്ങളുടെ തുടര്‍ച്ചയായാണ് സ്‌ക്കിഡോ ബ്രാന്‍ഡ് വികസിപ്പിച്ചത്.
ഗോദ്റെജ് ഗ്രൂപ്പിന്റെ പതാകവാഹന കമ്പനിയായ ഗോദ്റെജ് ആന്റ് ബോയ്സ് തങ്ങളുടെ കിച്ചണ്‍ ഫിറ്റിങ്സ് ആന്റ് സിസ്റ്റംസ് ബിസിനസിലില്‍ നിന്ന് നൂറു കോടി രൂപയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. 2500 കോടി രൂപയുടെ ഇന്ത്യന്‍ മോഡുലര്‍ കിച്ചണ്‍ ബിസിനസ് 27 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 2019-2024 ല്‍ മുന്നേറുമെന്നുമാണ് കണക്കാക്കുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ഗോദ്റെജ് ലോക്സ് ,ആര്‍ക്കിടെക്ചറല്‍ ഫിറ്റിങ്സ് ആന്റ് സിസ്റ്റംസ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ശ്യാം മോട്വാനി പറഞ്ഞു. ഈ മേഖലയില്‍ നിന്നു വരും വര്‍ഷങ്ങളില്‍ 100 കോടി രൂപയുടെ വരുമാനമാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.