വരുന്ന 9 മാസത്തോളം തന്നെ പരുക്ക് ബുദ്ധിമുട്ടിക്കും എന്ന് ഓസീസ് ഓപ്പണർ ഡേവിഡ് വാർണർ. ഐപിഎലിൽ സൺറൈസേഴ്സ് ഹൈദരാബാദിൻ്റെ നായകനായ വാർണറുടെ വെളിപ്പെടുത്തൽ ഫ്രാഞ്ചൈസിക്കും തിരിച്ചടിയാണ്. ഏപ്രിൽ മാസത്തിൽ ഐപിഎൽ തുടങ്ങാനിരിക്കെ വാർണറുടെ പരുക്ക് പൂർണമായി ഭേദമായില്ലെങ്കിൽ താരത്തിന് ലീഗിൽ കളിക്കാൻ കഴിയില്ല.

പരുക്കിൽ നിന്ന് മുക്തനാവാനുള്ള പരിശീലനം തുടരുകയാണെങ്കിലും ഇനിയും തനിക്ക് പൂർണമായി ഭേദമായിട്ടില്ലെന്ന് വാർണർ പറഞ്ഞു. പന്ത് ത്രോ ചെയ്യാനൊക്കെ ഇപ്പോഴും ബുദ്ധിമുട്ടുണ്ട്. വരുന്ന 6 മുതൽ 9 മാസത്തോളം ഈ പരുക്ക് എന്നെ ബുദ്ധിമുട്ടിക്കും. വളരെ സാവധാനത്തിലേ ഈ പരുക്ക് ഭേദമാവൂ എന്നും വാർണർ കൂട്ടിച്ചേർത്തു.

അതേസമയം, ഐപിഎൽ ലേലത്തിൽ ദക്ഷിണാഫ്രിക്കറ്റ് ഓൾറൗണ്ടർ ക്രിസ് മോറിസിനാണ് ഏറ്റവുമധികം തുക ലഭിച്ചത്. 16.25 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസ് മോറിസിനെ ടീമിലെത്തിക്കുകയായിരുന്നു. 15 കോടി രൂപ ലഭിച്ച ന്യൂസീലൻഡ് പേസർ കെയിൽ ജമീസൺ ആണ് രണ്ടാം സ്ഥാനത്ത്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ആണ് ജമീസണെ സ്വന്തമാക്കിയത്.