രാജ്യത്ത് കൊവിഡ് കേസുകളിൽ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 14,199 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 83 പേർ മരണമടഞ്ഞു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങൾ 1,56,385 ആയി.

മാഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. 7000 ഓളം കൊവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തത്. കൊവിഡ് രൂക്ഷമായ അഞ്ച് സംസ്ഥാനങ്ങളിൽ ഉൾപ്പെട്ടതാണ് മഹാരാഷ്ട്ര. കേരള, മഹാരാഷ്ട്ര, പഞ്ചാബ്, ചത്തീസ്ഗർ, മധ്യപ്രദേശ് എന്നിവയാണ് കൊവിഡ് വ്യാപനം ഏറ്റവും കൂടുതലുള്ള അഞ്ച് സംസ്ഥാനങ്ങൾ.

അതേസമയം, കൊവിഡ് വാക്‌സിനേഷന്റെ രണ്ടാം ഭാഗം മാർച്ചിൽ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. 50 വയസിന് മുകളിലുള്ള 27 കോടി പേർക്കാണ് ഈ ഘട്ടത്തിൽ വാക്‌സിൻ ലഭ്യമാകുക. ഇതിനോടകം 1.11 കോടി പേർക്ക് വാക്‌സിൻ ലഭിച്ചുവെന്ന് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കിൽ പറയുന്നു.