തിരുവനന്തപുരം ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പ് ഡോ. സൂസപാക്യം ചുമതലകളിൽ നിന്നും ഒഴിയുന്നു. മാർച്ച് 11നു 75 വയസു പൂർത്തിയാകുന്ന സാഹചര്യത്തിലും അനാരോഗ്യവും കണക്കിലെടുത്താണ് തീരുമാനം. റോമിൽ നിന്നും മാർപാപ്പയുടെ അനുമതിക്കായി കാത്തിരിക്കുകയാണെന്ന് അതിരൂപതയിലെ വൈദികർക്ക് അയച്ച സന്ദേശത്തിൽ അദ്ദേഹം പറയുന്നു. അതുവരെ ആർച്ച് ബിഷപ്പ് സ്ഥാനത്തു തുടരുമെങ്കിലും താൽക്കാലിക ചുമതല സഹായ മെത്രാൻ ക്രിസ്തുദാസിനു നൽകി. റോമിൽ നിന്നും മാർപാപ്പയുടെ പ്രഖ്യാപനമുണ്ടാകുന്നതുവരെയാണ് സംവിധാനം. അതുവരെ സഹായമെത്രാനെടുക്കുന്ന ഏതു തീരുമാനത്തിന്റേയും ഉത്തരവാദിത്വം തനിക്കായിരിക്കുമെന്നും സന്ദേശത്തിൽ വ്യക്തമാക്കുന്നു.