ലയാളി സിനിമാ പ്രേക്ഷകരുടെ എക്കാലത്തയും പ്രിയപ്പെട്ട സൂപ്പര്‍ഹിറ്റുകളിലൊന്നായ മണിച്ചിത്രത്താഴിന്റെ ഹിന്ദി പതിപ്പിന് രണ്ടാം ഭാഗം വരുന്നു. മണിച്ചിത്രത്താഴിന് ഇന്ത്യയിലെ പല ഭാഷകളിലും റീമേക്കുകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ മലയാളത്തില്‍ പോലും ഈ ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടായിട്ടില്ല.

മണിച്ചിത്രത്താഴിന്റെ ഹിന്ദി പതിപ്പായ 2007ലിറങ്ങിയ ഭൂല്‍ ഭുലയ്യയുടെ രണ്ടാം ഭാഗത്തിന്റെ റിലീസാണ് അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. കാര്‍ത്തിക് ആര്യനും കിയാര അഡ്വാനിയും നായികാനായകരായ എത്തുന്ന ചിത്രത്തിന്റെ പേര് ഭൂല്‍ ഭുലയ്യ 2 എന്നാണ്.

നവംബര്‍ 19ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുള്ളത്. ചിത്രത്തിന്റെ പോസ്റ്ററും ട്വീറ്റിനൊപ്പം അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ചിട്ടുണ്ട്.

2007ല്‍ ഇറങ്ങിയ ഭൂല്‍ ഭുലയ്യയില്‍ അക്ഷയ് കുമാറും വിദ്യാ ബാലനും ഷിനെയ് അഹുജയുമായിരുന്നു പ്രധാന വേഷത്തിലെത്തിയത്.