സെക്രട്ടേറിയേറ്റലേക്ക് യുവമോർച്ചാ പ്രവർത്തകർ നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. പൊലീസ് കെട്ടിയ ബാരിക്കേഡ് ഭേദിക്കാൻ ശ്രമിച്ചതോടെയാണ് മാർച്ച് സംഘർഷത്തിൽ കലാശിച്ചത്.

സർക്കാരിന്റെ നിയമന അഴിമതിയിൽ പ്രതിഷേധിച്ചാണ് യുവമോർച്ച മാർച്ച്. തുടർന്ന് പൊലീസ് കണ്ണീർ വാതകവും ഗ്രനേഡും പ്രയോഗിച്ചു. നിരവധി പ്രവർത്തകർക്ക് സംഭവത്തിൽ പരുക്കേറ്റു.

കണ്ണീർ വാതകത്തെ തുടർന്ന് ചിതറിയോടിയ പ്രവർത്തകർ വീണ്ടും സംഘടിച്ച് മുദ്രാവാക്യം വിളിക്കുകയും പൊലീസ് നടപടിയിൽ പ്രതിഷേധിക്കുകയും ചെയ്തു. തുടർന്ന് യുവമോർച്ചാ പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി.