ന്യൂഡല്‍ഹി: കര്‍ഷക സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി യുപിയില്‍ നിന്നുള്ള കര്‍ഷക നേതാക്കള്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളുമായി ചര്‍ച്ച നടത്തി. ചര്‍ച്ചയിലെ തീരുമാനം അനുസരിച്ച്‌ 28ന് മീററ്റില്‍ നടക്കുന്ന ‘കിസാന്‍ മഹാപഞ്ചായത്തി’ല്‍ കേജ്‌രിവാള്‍ പങ്കെടുക്കും.

കര്‍ഷക നിയമങ്ങള്‍ കര്‍ഷകരുടെ മരണ വാറന്റാണെന്ന് യോഗശേഷം അദ്ദേഹം പറഞ്ഞു. യുപിയില്‍ 2022ല്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി നേരത്തേ പ്രഖ്യാപിച്ചിരുന്നു.

കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് കേജ്‌രിവാള്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സ്വന്തം ഭൂമിയില്‍ കര്‍ഷകനെ അടിമകളാക്കുന്ന തരത്തിലാണ് നിയമങ്ങള്‍. സ്വാമിനാഥന്‍ കമ്മിഷന്‍ പറഞ്ഞതു പ്രകാരം 23 വിളകള്‍ക്കും കുറഞ്ഞ താങ്ങുവില നിയമം മൂലം ഉറപ്പാക്കുകയും വേണം. അദ്ദേഹം വ്യക്തമാക്കി