കൊല്‍ക്കത്ത∙ ഇന്ധനവില വര്‍ധനവില്‍ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നതിനിടെ വിലക്കുറവ് പ്രഖ്യാപിച്ച്‌ ബംഗാള്‍ സര്‍ക്കാര്‍. പെട്രോളിനും ഡീസലിനും ലീറ്ററിന് ഒരു രൂപയാണ് കുറച്ചത്. ഞായറാഴ്ചയാണ് നികുതി ഇനത്തില്‍ ഒരു രൂപ കുറയ്ക്കുന്നതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

ഇന്ധനവില വര്‍ധനവില്‍ വലഞ്ഞ ജനത്തിന് ഈ നീക്കം ആശ്വാസമാകുമെന്ന് ധനമന്ത്രി അഭിപ്രായപ്പെട്ടു.അര്‍ധരാത്രിയോടെ പുതിയ വില പ്രാബല്യത്തില്‍ വരുമെന്ന് ബംഗാള്‍ ധനമന്ത്രി അമിത് മിത്ര വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു.

ഇന്ധനവില വര്‍ധനവില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ കടുത്ത പ്രതിഷേധമാണ് കേന്ദ്ര സര്‍ക്കാരിനെതിരെ ഉയര്‍ത്തുന്നത്. വിലവര്‍ധനവില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ് രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ ശനിയാഴ്ച ബന്ദും സംഘടിപ്പിച്ചിരുന്നു.