കേന്ദ്രസര്‍ക്കാരിനും ബിജെപിക്കുമെതിരെ വിട്ടുവീഴ്ചയില്ലാതെ നിലപാട് പറയുന്ന താരമാണ് നടന്‍ സിദ്ധാര്‍ഥി. കര്‍ഷക സമരത്തില്‍ അടക്കം ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ചും പരിഹസിച്ചും താരം രംഗത്തുവന്നിരുന്നു. ഇപ്പോള്‍ കേരളത്തില്‍ വലിയ ചര്‍ച്ചയായ മെട്രോ മാന്‍ ഇ. ശ്രീധരന്റെ ബിജെപി പ്രവേശനത്തെ കുറിച്ചും സിദ്ധാര്‍ഥി അഭിപ്രായം രേഖപ്പെടുത്തി. പതിവുപോലെ ട്വിറ്ററിലൂടെയാണ് താരത്തിന്റെ കുറിപ്പ്. അദ്ദേഹത്തോടുള്ള എല്ലാ ബഹുമാനവും നിലനിര്‍ത്തി കൊണ്ടായിരുന്നു സിദ്ധാര്‍ഥിന്റെ പരിഹാസം കലര്‍ന്ന വിമര്‍ശനം.

ഞാന്‍ ഇ.ശ്രീധരന്‍ സാറിന്റെ വലിയ ആരാധകനാണ് അദ്ദേഹം രാജ്യത്തിന് നല്‍കി സേവനങ്ങളുടേയും. ഇപ്പോള്‍ അദ്ദേഹം ബിജെപിയില്‍ ചേര്‍ന്ന് കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആകാന്‍ പോകുന്നു എന്നതില്‍ ‍ഞാന്‍ വളരെ ആവേശത്തിലാണ്. പക്ഷേ ഇത് അല്‍പം നേരത്തെ ആയി പോയില്ലേ എന്നാണ് എന്റെ ഭയം. അദ്ദേഹത്തിന് ഒരു 10-15 വര്‍ഷം കൂടി കാത്തിരിക്കാമായിരുന്നു. ഇപ്പോള്‍ വെറും 88 വയസല്ലേ ആയിട്ടുള്ളൂ..’ സിദ്ധാര്‍ഥ് കുറിച്ചു.